മണ്‍സൂണ്‍ മാംഗോസിലെ ഗാനങ്ങള്‍ പുറത്തിറങ്ങി

മലയാള സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം മണ്‍സൂണ്‍ മാംഗോസിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247 ആണ് ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ജെലു ജയരാജ്, മനോജ് കുറൂര്‍, രഖീബ് അലം എന്നിവരുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിട്ടുള്ളത്. ശ്രേയ ഘോഷാല്‍, വിജയ് യേശുദാസ്, രാകേഷ് കിഷോര്‍, ജേക്‌സ് ബിജോയ്, ഉദിത്, ജഗ്ദിഷ്, മുഹമ്മദ് അസ്ലം, ദി എല്‍ഫ കൊയര്‍, അഭിഷേക്, മാമെ ഖാന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്.
ഐശ്വര്യ മേനോന്‍, വിജയ് റാസ്, വിനയ് ഫോര്‍ട്ട് എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ഈ കോമഡി എന്റര്‍ടെയ്‌നറിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് \'അക്കരക്കാഴ്ചകള്‍\' എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പര ഒരുക്കിയ അബി വര്‍ഗീസാണ്. ടോവിനോ തോമസ്, സഞ്ജു ശിവറാം, ജേക്കബ് ഗ്രിഗറി, നന്ദു കെ, ജോസുകുട്ടി വി, സജിനി എസ്, തമ്പി ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അബി വര്‍ഗീസും നവീന്‍ ഭാസ്‌കറും മാറ്റ് ഗ്രബും ചേര്‍ന്നാണ് യു എസിന്റെ പശ്ചാത്തലത്തില്‍ തിരകഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ലൂക്കാസ് പ്രുഖ്‌നിക്കും എഡിറ്റിംഗ് ഡോണ്‍ മാക്‌സുമാണ്.കായല്‍ ഫിലിംസിന്റെ ബാനറില്‍ ആന്റണി പി തെക്കേക്കും പ്രേമ പി തെക്കേക്കും നിര്‍മിച്ച \'മണ്‍സൂണ്‍ മാംഗോസ്\', ജനുവരി 15ന് തിയേറ്ററുകളില്‍ എത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























