മഹാഭാരതത്തിലെ കര്‍ണന്റെ വേഷത്തില്‍ പൃഥ്വിരാജ്

ഐതിഹാസിക കഥാപാത്രമായി യുവനടന്‍ പൃഥ്വിരാജ് വീണ്ടും തിരശീലയിലേക്ക്. മഹാഭാരതത്തിലെ ശ്രദ്ധേയ കഥാപാത്രമായ കര്‍ണന്റെ വേഷത്തിലാണ് ഹിറ്റ് പ്രതീക്ഷയുമായി വീണ്ടും പൃഥ്വി എത്തുന്നത്. എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 45 കോടി രൂപയാണ് മുടക്കുമുതല്‍ പ്രതീക്ഷിക്കുന്നത്.
ഗംഗ, ഹരിദ്വാര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകളായി തെരഞ്ഞെടുത്തിരിക്കുന്നത്. ലൊക്കേഷനുകള്‍ വിമല്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. ഈ മാസം 15ന് ദുബായിലെ ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. വേണു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ യുവ തമിഴ് താരങ്ങളും അണിനിരക്കും.
ഉറുമി എന്ന ചിത്രത്തിന് ശേഷമാണ് ഐതിഹ്യ കഥാപാത്രമായി വീണ്ടും പൃഥ്വിരാജ് എത്തുന്നത്. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമെന്ന ലേബലോടെയാണ് ചിത്രത്തിന്റെ പ്രമോഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























