വിവാഹം ബാധ്യത; ലിവിംഗ് ടുഗെദര്‍ താല്‍പ്പര്യമില്ല: അനുമോള്‍

താത്പര്യം ഒറ്റയ്ക്ക് ജീവിക്കാന്‍. വിവാഹം ബാധ്യതയെന്ന് യുവനടി അനുമോള്‍. എന്നാല്‍ ലിവിംഗ് ടുഗെദിറനോട് താല്‍പ്പര്യവുമില്ല. വിവാഹ ജീവിതത്തെക്കുറിച്ച് അനുമോളുടെ കാഴ്ചപ്പാട് ഇതാണ്. എന്നാല്‍ ലിവിംഗ് ടുഗെദിറനോട് എതിര്‍പ്പില്ല അങ്ങനെ ജീവിക്കുന്ന നിരവധി ആളുകളെ അറിയാം. അവര്‍ മറ്റുള്ളവരെക്കാള്‍ നന്നായി ജീവിക്കുന്നുമുണ്ട്.
\'\'ഒരാള്‍ തന്റെ ജീവിതത്തിലേക്ക് വന്നാല്‍ അയാള്‍ക്ക് എന്നെ മനസിലാകുമോയെന്ന പേടിയുണ്ട്. ഇത്രയും നാള്‍ സ്വതന്ത്രയായി ജീവിച്ച എനിക്ക് പെട്ടന്നൊരാള്‍ വന്നാല്‍ അയാള്‍ക്ക് സ്‌പേസ് കൊടുക്കാന്‍ കഴിയുമോ എന്ന സംശയവുമുണ്ട്. ഇടയ്ക്ക് കല്യാണം കഴിക്കണമെന്ന് തോന്നും അടുത്ത നിമിഷത്തില്‍ തന്നെ അത് വേണ്ടന്നും തോന്നും\'\' അനുമോള്‍ പറഞ്ഞു.
തലമുറ നിലനിര്‍ത്തുക അല്ലെങ്കില്‍ ശാരീരിക ആവശ്യം എന്ന രീതിയില്‍ വിവാഹത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അനു പറഞ്ഞു. \'\'എന്റെ വിവാഹതിരായ കൂട്ടുകാരില്‍ എണ്‍പതു ശതമാനവും വിവാഹമോചിതരാണ്. അത് കാണുമ്പോള്‍ പേടി തോന്നും പഴയ തലമുറയിലെപ്പോലെ ഇന്ന് ആര്‍ക്കും ആരെയും സഹിക്കാനൊന്നും കഴിയില്ല\'\'.
കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞാന്‍ മനസമാധാനത്തോടെ ജീവിച്ചാല്‍ മതിയെന്നാണ് അമ്മയുടെ ആഗ്രഹം. ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും അനുമോള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















