ഇതൊരു പ്രണവിവാഹമല്ല... കല്യാണം കഴിഞ്ഞാല്‍ താന്‍ മാറില്ലെന്ന് രാധിക

തട്ടത്തിന്‍ മറയത്തെ ഉമ്മച്ചിക്കുട്ടിയൊക്കെ മലയാളി മനസ്സില്‍ ചേക്കേറുന്നതിന് മുമ്പ് ഖല്‍ബില്‍ കുടിയേറിയ കഥാപാത്രമാണ് റസിയ. പര്‍ദ്ദയണിഞ്ഞ് ശരീരം മുഴുവന്‍ മൂടി കണ്ണുകള്‍ കൊണ്ട് സംസാരിച്ച പെണ്‍കുട്ടി. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തില്‍ റസിയയായെത്തിയ രാധിക ഇപ്പോള്‍ കല്യാണപ്പെണ്ണാണ്. അഭില്‍ കൃഷ്ണയുമായുള്ള വിവാഹം ഫെബ്രുവരി 12 ന് നടക്കും. തന്റെത് പ്രണയവിവാഹമാണോ എന്ന് രാധിക തുറന്ന് പറയുന്നു.
ഇതൊരു പ്രണയ വിവാഹമല്ല. മാട്രിമോണി വഴിയാണ് വന്നത്. ബാക്കിയെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്. ചേട്ടന്‍ മാട്രിമോണിയില്‍ എന്റെ ബയോഡാറ്റ ഇട്ടിരുന്നു. അങ്ങനെയാണ് ആലോചന വന്നത്. പിന്നെ അന്വേഷിച്ചു. ഇരുവീട്ടുകാരും ചേര്‍ന്ന് തീരുമാനമെടുത്തു, വിവാഹത്തിലെത്തിയെന്നും രാധിക പറയുന്നു. തന്റെ വിവാഹത്തെ കുറിച്ചും രാധിക പറഞ്ഞു. ഞങ്ങളുടെ കല്യാണത്തിന് അങ്ങനെ വ്യത്യസ്തതകള്‍ ഒന്നും ഉണ്ടാവില്ല. അതിനുള്ള അവസരമില്ല എന്നതാണ് സത്യം. പക്കാ ട്രഡീഷനല്‍ കല്യാണമായിരിക്കും. തമിഴ് ബ്രാഹ്മണ ശൈലിയിലുള്ള ചടങ്ങുകള്‍ തന്നെയുണ്ടാവും ഒരുപാട്. കല്യാണം മാത്രമാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്.
ഞാന്‍ ചെയ്ത കഥാപാത്രങ്ങളിലെല്ലാം സന്തോഷവതിയാണ്. റസിയയ്ക്ക് ശേഷം എനിക്ക് സംതൃപ്തി തന്ന കഥാപാത്രമാണ് ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നിലെ വേഷം. ഒരുപാട് എഫേര്‍ട്ട് എടുത്ത് ചെയ്ത വേഷമാണ്. എനിക്ക് പത്ത് ദിവസത്തെ ഷൂട്ടിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മാക്‌സിമം നന്നാക്കാന്‍ ശ്രമിച്ചു. ഡ്യൂപ്പുണ്ടായിരുന്നെങ്കിലും, അത് വേണ്ട ഞാന്‍ തന്നെ ചെയ്യണം എന്ന് പറഞ്ഞു. ചവിട്ടും തൊഴിയും കൊണ്ടതൊക്കെ ഞാന്‍ തന്നെയാണ്. അതുപോലെ ഡാഡികൂളിലെ വേഷം. മമ്മൂട്ടി സാറിന്റെ ക്രൂവില്‍ ബിജു ചേട്ടനൊപ്പം നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു.
അതുപോലെ ട്വന്റി 20 പിന്നെ റസിയയ്ക്ക് ശേഷം ചെറിയൊരു ഗ്യാപ്പുണ്ടായിരുന്നു. അതിന് ശേഷം റസിയയെ പോലെ, അതിനെക്കാള്‍ മുകളില്‍ എന്നൊക്കെ പറഞ്ഞാണ് എന്നെ പലരും വിളിച്ചത്. അതേ ട്വിസ്റ്റുള്ള കഥാപാത്രം, മുസ്ലീം പെണ്‍കുട്ടി. ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നു എന്ന് തോന്നിയപ്പോള്‍ ചിലതൊക്കെ ഞാന്‍ ഒഴിവാക്കി. അതില്‍ വിഷമമൊന്നും തോന്നിയിട്ടില്ല. എന്റേതായ ലോകത്ത് ഞാന്‍ തിരക്കുകളിലായിരുന്നുവെന്നും രാധിക കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















