പാവാടയുടെ തിരക്കഥ പൃഥ്വിരാജ് നാല് തവണ മാറ്റി എഴുതിച്ചെന്ന് മണിയന്‍ പിള്ള രാജു

തിരക്കഥയില്‍ തൃപ്തിയില്ലാതെ അഭിനയം നന്നാകില്ല പ്രഥ്വി. ഈ വര്‍ഷം പൃഥ്വി നായകനായി എത്തുന്ന ആദ്യ ചിത്രം പാവാടയാണ്. മാര്‍ത്താണ്ഡന്‍ സംവിധധാനം ചെയ്യുന്ന ചിത്രം മണിയന്‍ പിള്ള രാജുവാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നാല് പ്രാവശ്യം പൃഥ്വി മാറ്റി എഴുതിച്ചെന്ന് മണിയന്‍ പിള്ള രാജു പറഞ്ഞു.
പൃഥ്വി നാല് പ്രാവശ്യം പാവാടയുടെ തിരക്കഥ മാറ്റി എഴുതിച്ചു. എന്നാല്‍ അതില്‍ വിഷമം ഒന്നുമില്ല. പൃഥ്വി അങ്ങനെ ചെയ്യുന്നത് സിനിമയുടെ മുഴുവന്‍ വിജയത്തിന് വേണ്ടിയാണ്. ഇപ്പോഴത്തെ തിരക്കഥയില്‍ ചിത്രം ഹിറ്റായാല്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും പൃഥ്വിക്ക് തന്നെയാണെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു.
അമര്‍ അക്ബര്‍ അന്തോണിയുടെ ഷൂട്ടിംഗ് വേളയില്‍ പൃഥ്വി ഏറ്റവും അധികം വാചാലനായിരുന്നത് പാവാടയുടെ തിരക്കഥയെ കുറിച്ചാണ്. തന്റെ അടുത്ത ചിത്രം പാവാടയാണ്. അത് തീരാതെ മറ്റൊരു പ്രോജക്ടും ഏറ്റെടുക്കില്ലെന്നും പൃഥ്വി പറഞ്ഞതായി അഭിമുഖത്തില്‍ മണിയന്‍ പിള്ള രാജു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















