വിവാഹം വീട്ടുകാരുടെ ഇഷ്ടത്തിനെന്ന് മീര നന്ദന്‍

റേഡിയോ ജോക്കിയായ മീര നന്ദന്‍ ഇപ്പോള്‍ ബിസിയാണ്. പുതിയ ജോലി കിട്ടിയതോടെ മീര അഭിനയം നിര്‍ത്തിയോ എന്ന് പലര്‍ക്കും സന്ദേഹമുണ്ടാവും. എന്നാല്‍ റേഡിയ ജോക്കിയായി ജോലി ചെയ്യുന്നതിനൊപ്പം താന്‍ നല്ല സിനിമകളും സ്വീകരിക്കുന്നുണ്ടെന്ന് മീര പറയുന്നു. ഒപ്പം മാസ് കമ്യൂണിക്കേഷനില്‍ പിഎച്ച്ഡിയും ചെയ്യുന്നുണ്ട്.
കരിയറിലെ ഏറ്റവും മറക്കാനാവാത്ത അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മീര താന്‍ പണ്ട് ആങ്കറായിരുന്ന കാലത്തെ ഒരു ഓര്‍മ പങ്കുവച്ചു. അന്ന് തന്നെ ചീത്ത പറഞ്ഞ പ്രൊഡ്യൂസര്‍ പിന്നീടൊരിക്കല്‍ അഭിമുഖം വേണമെന്നാവശ്യപ്പെട്ട് വിളിച്ചതാണത്രെ നടിയ്ക്ക് മറക്കാന്‍ കഴിയാത്ത അനുഭവം.
വിവാഹം എപ്പോള്‍ ഉണ്ടാകും എന്ന ചോദ്യത്തിന് മീരയുടെ മറുപടി ഇങ്ങനെ. ഇതുവരെ ഞാന്‍ കമ്മിറ്റ് ചെയ്തിട്ടില്ല. ആലോചനകള്‍ ഒക്കെ വരുന്നുണ്ട്. മനസിനിണങ്ങിയ ഒരാള്‍ വരട്ടെ; അപ്പോള്‍ നോക്കാം. അറേഞ്ച്ഡ് മാര്യേജിനാണ് കൂടുതല്‍ സാധ്യത.
എന്റെ മാതാപിതാക്കള്‍ തെരഞ്ഞെടുക്കട്ടെ നല്ല പയ്യനെ. പക്ഷേ ഞാന്‍ നോക്കും എനിക്ക് പറ്റിയ ആളാണോ. അവര്‍ എനിക്ക് ചേര്‍ന്നൊരാളെ തെരഞ്ഞെടുക്കുകയേയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും മീര പറഞ്ഞു.ആദ്യ സിനിമയായ മുല്ല തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇപ്പോഴും അതിലെ എന്റെ കഥാപാത്രമായ ലച്ചി എന്ന പേരില്‍ എന്നെ പലരും വിളിക്കാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















