Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അത് സ്ത്രീകളുടെ അവകാശം, അവര്‍ തീരുമാനിക്കട്ടെ; അരുദ്ധതി

14 JANUARY 2016 05:34 PM IST
മലയാളി വാര്‍ത്ത.

ശബരിമല വിഷയത്തില്‍ വ്യക്തമായ നിലപാടുമായി അരുദ്ധതി. ചരിത്രത്തെ തെളിവുകള്‍ കൊണ്ടെതിര്‍ക്കാം. ശാസ്ത്രത്തെ ശാസ്ത്രീയമായെതിര്‍ക്കാം. യുക്തികള്‍ക്ക് വഴങ്ങാത്ത മിത്തുകളെ, ഐതിഹ്യങ്ങളെ, വിശ്വാസങ്ങളെ.. എന്തുകൊണ്ടെതിര്‍ക്കും നാം? മതത്തിനുള്ളിലെ പരിഷ്‌കാരങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണിത്. വിശ്വാസങ്ങളെ ശാസ്ത്രത്തിനും യുക്തിക്കും മുകളില്‍ കാണുന്ന ഒരു ഭൂരിപക്ഷമുള്ളപ്പോള്‍ പ്രത്യേകിച്ചും. ഒരു വശത്ത് മുപ്പത്തിമുക്കോടി വിശ്വാസങ്ങള്‍. മറുവശത്ത് ഒരേയൊരു ഭരണഘടന. ഭരണഘടനയ്ക്കുള്ളിലോ, ഒരു വശത്ത് ഏതു തരം വിശ്വാസങ്ങളെയും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം. മറുവശത്ത് തുല്യതയ്ക്കും നീതിക്കുമുള്ള മൌലികാവകാശങ്ങള്‍. ഏതിനാണ് വില കല്‍പ്പിക്കേണ്ടത്?
രാജ്യത്തിന്റെ പരമോന്നത നീതിപീഠം ശബരിമലയില്‍ മൌലികാവകാശങ്ങള്‍ക്കൊപ്പമാണ്. നമ്മളും കോടതിക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. ഇത് യുക്തിയുടെ പ്രശ്‌നമല്ല, നീതിയുടെതാണ്. സ്ത്രീകള്‍ ഇന്നും രണ്ടാംതരം പൌരരായ ഈ നാട്ടില്‍ വിശ്വാസങ്ങള്‍ക്ക് മുകളില്‍ മൌലികാവകാശങ്ങളെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. സ്ത്രീകളുടെ പ്രവേശനം നിഷേധിക്കുന്നത് ലംഘിക്കപ്പെടാന്‍ പാടില്ലാത്ത ആചാരങ്ങളുടെ പേര് പറഞ്ഞാണ്. (ആചാരനിര്‍മ്മിതിയുടെ കാലത്ത് ചര്‍ച്ചയിലേ ഇല്ലാതിരുന്ന ട്രാന്‍സ് ജെന്‍ഡേഴ്‌സിനു മല കയറാമോ ഇല്ലയോ, ആരു ഉത്തരം തരും?) സതി നിരോധിക്കപ്പെട്ടപ്പോഴും , വിധവകള്‍ വിവാഹിതരായപ്പോഴും, കീഴാളര്‍ ക്ഷേത്ര പ്രവേശനം നടത്തിയപ്പോഴും ഈ വിലാപം കേട്ടൂ. ആരുടെതാണീ ആചാരങ്ങള്‍? അധികാര വ്യവസ്ഥയുടെ സൃഷ്ടികള്‍. പെണ്ണുങ്ങളും ദളിതരും അടങ്ങുന്ന കീഴാള സ്വത്വങ്ങള്‍ എന്നും ഈ അധികാര വ്യവസ്ഥയ്ക്ക്, ബ്രാഹ്മണ പൌരോഹിത്യത്തിന്, പുറത്തായിരുന്നു. അവര്‍ സ്വാഭാവികമായും അവഗണിക്കപ്പെട്ടു. അവരുടെ വിശ്വാസങ്ങള്‍ അപമാനിക്കപ്പെട്ടു. ആചാരങ്ങളെ വെല്ലുവിളിക്കുന്ന ഓരോ പോരാട്ടവും നഷ്ടപ്പെട്ട അഭിമാനം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ്. അതാണ് ശബരിമല പ്രവേശനത്തിന്റെ പ്രസക്തിയും.
എല്ലാ ക്ഷേത്രങ്ങളും ആര്‍ത്തവ കാലത്ത് സ്ത്രീയെ വിലക്കുന്നു, ശബരിമല ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകളെയൊന്നാകെ വിലക്കുന്നു. ആര്‍ത്തവമുള്ള സ്ത്രീയ്‌ക്കേ അമ്മയാവാന്‍ കഴിയൂ. ചോര നിറയുന്ന ഗര്‍ഭപാത്രത്തെ അശുദ്ധമായി കാണുന്നവര്‍ സൃഷ്ടിയെയാണ്, സ്വന്തം നിലനില്പ്പിനെയാണ് അപമാനിക്കുന്നത്. 41 ദിവസം വ്രതം നോക്കുന്ന അയ്യപ്പന്മാര്‍ എന്തിന് എല്ലാ കാലത്തേക്കും അശുദ്ധരായ സ്ത്രീകളുള്ള വീട്ടില്‍ തങ്ങുന്നു? അവരുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നു? അശുദ്ധി പെണ്ണിന്റെ ശരീരത്തിന് മാത്രമാണ് , അവളെടുക്കുന്ന ജോലികള്‍ക്കല്ല. വ്രതം നോറ്റ് മല കയറാന്‍ പെണ്ണിന് ആരോഗ്യമില്ലെന്ന്! ആകുലപ്പെടുന്ന ആണുങ്ങളോട്, വീട്ടില്‍ അമ്മയ്‌ക്കോ പെങ്ങള്‍ക്കോ ആര്‍ത്തവമായതുകൊണ്ട് നിങ്ങളുടെ അന്നം മുടങ്ങിയിട്ടുണ്ടോ? ഏതു കാലത്തും ആണിനെക്കാള്‍ പത്തിരട്ടി ജോലി ചെയ്യുന്നുണ്ട് പെണ്ണുങ്ങള്‍. \'ആരോഗ്യ\'വാദം പൂട്ടി പെട്ടിയില്‍ വെച്ചോളൂ.
സ്ത്രീകളെ മല ചവിട്ടാന്‍ അനുവദിക്കണം എന്നതിനര്‍ഥം നാളെ മുതല്‍ എല്ലാ സ്ത്രീകളും ശബരിമല കയറണമെന്നല്ല. അതാണ് അവകാശവും തെരഞ്ഞെടുപ്പും തമ്മിലുള്ള വ്യത്യാസം. വിശ്വാസിയായ ഒരു സ്ത്രീയ്ക്ക് വിശ്വാസിയായ ഒരു പുരുഷനുള്ള എല്ലാ അവകാശവും തന്റെ ദൈവത്തെ കാണാനുണ്ട്. വിലക്ക് മാറട്ടെ. അയ്യപ്പനെ കാണാനുള്ള വഴി പെണ്ണിന് തുറന്നു കിട്ടട്ടെ. കാണണോ വേണ്ടയോ എന്ന് പെണ്ണ് തീരുമാനിക്കട്ടെ. തീണ്ടാപ്പാടകലെ നിര്‍ത്തിയ കീഴാളര്‍ ക്ഷേത്രങ്ങള്‍ക്കുള്ളിലെത്തിയില്ലേ. നാളെയവര്‍ ബ്രാഹ്മണര്‍ അടക്കി വാഴുന്ന ശ്രീകൊവിലുകള്‍ക്കുള്ളിലുമെത്തും. ആര്‍ത്തവകാലത്തെ പെണ്ണ് അശുദ്ധയല്ലാതാവും. നിയമത്തിനു മുന്നില്‍ തുല്യത ഉറപ്പാക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് നീതി നിഷേധിക്കുന്ന ആചാരങ്ങള്‍ ചോദ്യം ചെയ്യപ്പെടും. സവര്‍ണ പുരുഷ മേധാവിത്വം തകരുക തന്നെ ചെയ്യും. മിത്തിനെ മിത്തുകൊണ്ടെതിര്‍ത്താല്‍ ശബരിമല ശബരിയുടെ മലയാണ്. പെണ്ണിന്റെ മലയില്‍ അയ്യപ്പനിരിക്കാമെങ്കില്‍ ആ മല ഏതു പെണ്ണിനും കയറാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 minutes ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (20 minutes ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (1 hour ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (2 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (2 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (2 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (7 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (7 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (7 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (7 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (7 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (7 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (7 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (7 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (7 hours ago)

Malayali Vartha Recommends