ഇഷ്ടമുള്ള കഥാപാത്രത്തിനായി ഞാന്‍ കാത്തിരിക്കുന്നു: നമിതാ പ്രമോദ്

താനെങ്ങും പോയിട്ടില്ല ഇവിടെത്തന്നെയുണ്ടെന്ന് താരം. തന്നെ ഒരു വേഷങ്ങളിലും ആരും കുരുക്കിയിട്ടില്ലെന്നും തനിക്കിഷ്ടമുള്ള കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്ന വാശിയുള്ളതിനാലാണ് ചിത്രങ്ങള്‍ കുറയുന്നതെന്നും താരം പറയുന്നു. ആസ്വദിച്ചാണ് സിനിമ ചെയ്യുന്നത്. ടൈപ്പ് ചെയ്യപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. തന്നെ ആരും ഒതുക്കുന്നില്ല. അത്തരം വാര്‍ത്തകള്‍ വായിക്കുമ്പോഴാണ് ഞാനും അറിയുന്നത്. ഇപ്പോള്‍ ഞാന്‍ മൂന്ന് തെലുങ്കുചിത്രങ്ങളില്‍ കരാറൊപ്പിട്ടിരിക്കുകയാണ്. അതുകഴിഞ്ഞേ മലയാളത്തിലേക്കുള്ളൂ. താരം നിലപാട് വ്യക്തമാക്കുന്നു.
ടെലിവിഷന്‍ പരമ്പരകളില്‍ നിന്നാണ് താരം സിനിമയിലേക്കെത്തിയത്. കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ 12 ചിത്രങ്ങളില്‍ മാത്രമാണ് താരം അഭിനയിച്ചത്. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ താരത്തിന്റെ മൂന്നു സിനിമകള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. ചന്ദ്രേട്ടാ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി, അടി കപ്പ്യാരേ കൂട്ടമണി എന്നിവയാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















