പണത്തോട് ആര്‍ത്തിയില്ല... ഇനിയ മനസ്സ് തുറക്കുന്നു

താന്‍ സിനിമയെ സമീപിക്കുന്നത് പണം സമ്പാദിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടല്ല എന്ന് നടി ഇനിയ. ഇനിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നുവരെ പണത്തിനോട് എനിക്ക് ആര്‍ത്തി ഉണ്ടായിട്ടില്ല, അങ്ങനെ തോന്നിയിരുന്നെങ്കില്‍ പത്ത് സിനിമകള്‍ ഇപ്പോഴും തന്റെ കൈവശമുണ്ടായേനെ... പണം സമ്പാദിക്കുക എന്ന ആര്‍ത്തി എനിക്കില്ല. മികച്ച അഭിനയത്തിലൂടെ പ്രേക്ഷക മനസുകളില്‍ സ്ഥാനം പിടിക്കണം.
നായികാവേഷങ്ങള്‍ കിട്ടിയാല്‍ മാത്രമേ അഭിനയിക്കൂ എന്ന് വാശിപിടിക്കുന്ന ആളല്ല ഇനിയ. പ്രാധാന്യമുള്ള വേഷമാണെങ്കില്‍ സഹനടിയായി അഭിനയിക്കാനും ഇനിയ തയ്യാറാണ്. അടുത്തിടെ നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സ് രംഗത്തും ഇനിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു പരിചയത്തിന്റെ മേലെയാണ് താന്‍ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് അവതരിപ്പിച്ചതെന്നും നടി ഇനിയ പറയുന്നു.
ഹ്രസ്വചിത്രങ്ങളിലൂടെയും ടെലിഫിലിം സിലൂടെയുമാണ് ഇനിയ വെള്ളിത്തിരയില്‍ എത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിലും അന്യഭാഷകളിലുമായി ഒട്ടേറെ അവസരങ്ങളാണ് ഇനിയയെ തേടി എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















