പൃഥ്വിരാജ് കിടു..! ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ കര്‍ണ്ണനായി രാജു; മോഷന്‍ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്ത്

വീണ്ടും ഞെട്ടിക്കാന്‍ പ്രിഥ്വി. രാത്രി ഒമ്പത് മണിക്ക് ഫേസ്ബുക്കിലൂടെ ഒരു സര്‍െ്രെപസ് പുറത്തുവിടുമെന്ന് പറഞ്ഞ പൃഥ്വിരാജ് ആരാധകരെ ശരിക്കും ഞെട്ടിച്ചു. പൃഥ്വിയും ആര്‍എസ് വിമലും ഒന്നിക്കുന്ന പുതിയ ചിത്രം കര്‍ണ്ണന്റെ മോഷന്‍ പോസ്റ്ററാണ് പൃഥ്വി പുറത്തുവിട്ടത്. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോ ആധകര്‍ ശരിക്കും ആഘോഷമാക്കിയിട്ടുണ്ട്.
കര്‍ണന്റെ വേഷത്തില്‍ പൃഥ്വി നില്‍ക്കുന്നതാണ് പോസ്റ്റര്‍. തീം കമ്പോസ് ചെയ്തിരിക്കുന്നത് ഗോപീ സുന്ദറാണ്. മഹാഭാരതത്തിലെ കര്‍ണന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 45 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന ചിത്രം മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമെന്ന ലേബലോടെയാണ് പ്രമോഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. ഗംഗ,ഹരിദ്വാര്‍ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍.
45 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രം വേണുവാണ് നിര്‍മ്മിക്കുന്നത്. ഗംഗ, ഹരിദ്വാര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ലൊക്കേഷന്‍. ലൊക്കേഷന്‍ തേടി വിമല്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പൃഥ്വിരാജിനെക്കൂടാതെ തമിഴിലെ യുവതാരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ ആദ്യത്തെ ബ്രഹ്മാണ്ഡ ചിത്രമാണ് കര്‍ണ്ണന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















