മമ്മൂട്ടിയുടെ തമിഴ് ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒരിടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴില്‍ അഭിനയിക്കുന്ന പേരന്‍പിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. ദേശീയ പുരസ്‌കാര ജേതാവും തമിഴിലെ മുന്‍നിര സംവിധായകരിലൊരാളുമായ റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ മാസം ആദ്യം ചിത്രീകരണം ആരംഭിച്ച പേരന്‍പില്‍ അഞ്ജലിയാണ് നായിക. തങ്കമീന്‍കളിലൂടെ ദേശീയ പുരസ്‌കാരം നേടിയ ബാലതാരം സാധനയും മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.
അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നിര്‍ണായക കഥാപാത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍എ മുത്തുകുമാറിന്റെ വരികള്‍ക്ക് യുവന്‍ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്.
മൗനം സമ്മതം, അഴകന്‍, ദളപതി, ,കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.2010ല്‍ പുറത്തിറങ്ങിയ വന്ദേമാതരം എന്ന ചിത്രമാണ് മമ്മൂട്ടിയുടെ അവസാന തമിഴ് ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















