ആ ഫോട്ടോഷൂട്ട് കലക്കി...കുട്ടികളുമൊത്ത് ദിലീപിന്റെ പുതിയ ലുക്കുള്ള ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ട് വ്യത്യസ്ത തരത്തിലൂണ്ട്. പലപ്പോഴും നായികമാരുടെ അഗംവടിവുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ളതായിരിക്കും മിക്കതും. ഇവിടെ ഇതാ വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട്. ജനപ്രിയ നായകനും കുറേ പിള്ളേര്‍ സെറ്റും വനിതയുടെ ജനുവരി (1530) ലക്കത്തെ കവര്‍ പേജിന് വേണ്ടിയാണ് ഫോട്ടോഷൂട്ട്. ദിലീപിന്റെ വ്യത്യസ്ത ലുക്കും കുട്ടികള്‍ക്കൊപ്പമുള്ള കുസൃതിയും ഫോട്ടോഷൂട്ട് വീഡിയോയുടെ ആകര്‍ഷണമാണ്.
ദിലീപിനൊപ്പം ആര്യന്‍ സതീഷ്, ആഡ്രേല എബ്രഹാം, കരണ്‍, ഇഷ രാഹുല്‍, ആയുഷ്, ലിസ ആന്‍ ജേക്കബ് എന്നീ കുട്ടികളുമാണ് ഫോട്ടോഷൂട്ടിലുള്ളത്. കുട്ടികളുടെ ഇഷ്ട നടനാണ് ദിലീപ്. കുട്ടികള്‍ക്കൊപ്പമുള്ള കുസൃതിയും ചിരിയും തന്നെയാണ് ഈ ഫോട്ടോഷൂട്ട് വീഡിയോയിലെയും ആകര്‍ഷണം. ദിലീപിന്റെ പുതിയ സ്‌റ്റൈലന്‍ ലുക്കാണ് മറ്റൊരു ആകര്‍ഷണം. താടിയുടെ സ്‌റ്റൈല്‍ നടന് പുതിയൊരു ലുക്ക് നല്‍കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















