ഇങ്ങേരൊക്കെ എന്തിട്ട് വന്നാലും ഒടുക്കത്തെ ലുക്കല്ലേ; 32 തികഞ്ഞ ചെറുപ്പക്കാരന്‍; പുതിയ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി മമ്മൂട്ടി!!!
പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന മഹാ നടനാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. 72-മത്തെ വയസ്സിലും യൗവനം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടി ആർക്കുമൊരു അത്ഭുതം തന്നെയാണ്. മമ്മൂക്കയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെല്ലാം വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ഫോട്ടോ പകർത്തിയതും,സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതും. മമ്മൂട്ടി തന്നെയാണ് ഫോട്ടോയുടെ സ്റ്റൈലിങ് ചെയ്തിട്ടുള്ളതെന്നായിരുന്നു ഷാനി കുറിച്ചത്.
‘വല്ലതും പറഞ്ഞാല്‍ ക്ലീഷേ ആയിപ്പോവും, ഇങ്ങേരൊക്കെ എന്തിട്ട് വന്നാലും ഒടുക്കത്തെ ലുക്കല്ലേ, 32 തികഞ്ഞ ചെറുപ്പക്കാരന്‍, ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ, ഈ പയ്യന് വേറെ പണിയൊന്നുമില്ലേ, വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍, ഇതൊന്നും അത്ര നല്ലതല്ലാട്ടോ, വീണ്ടും സോഷ്യല്‍മീഡിയ ഇളക്കി മറിച്ചു, ഇങ്ങളിതെന്ത് ഭാവിച്ചാണ്, രണ്ടാമത്തെ ഫോട്ടോയിലെ ചിരി കൊള്ളാമല്ലോ. പിള്ളേരൊക്കെ മാറി നിന്നോളൂട്ടോ’ തുടങ്ങി രസകരമായ കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെയുള്ളത്.
മമ്മൂട്ടിയുടെ ചിത്രങ്ങളുമായി നേരത്തെയും ഷാനി ഷാകി എത്തിയിരുന്നു. ഫോട്ടോഗ്രാഫിയും ഫാഷനും മാത്രമല്ല അഭിനേതാവായും തിളങ്ങിയിട്ടുണ്ട് ഷാനി. അച്ഛാദിന്‍, ബിടെക്, നികൊഞച തുടങ്ങിയ സിനിമകളില്‍ ഷാനി അഭിനയിച്ചിട്ടുണ്ട്.
അതേസമയം അറുപത്തിയൊമ്പതാം ഫിലിം ഫെയർ അവാർഡിൽ മലയാളത്തിൽ നിന്ന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് മമ്മൂട്ടിയെയാണ്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്.
1980 കൾ മുതലുള്ള അഞ്ച് ദശാബ്ദങ്ങളിലും മികച്ച നടൻ പുരസ്കാരം ലഭിക്കുന്നത് മമ്മൂട്ടിക്കാണ്. ഇത് 15ാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടുന്നത്. ഈ പുരസ്കാരം തുടർച്ചയായി സ്വന്തമാക്കുന്ന ഒരേയൊരു ഇന്ത്യൻ നടൻ കൂടിയാണ് മമ്മൂട്ടി. അവാർഡ് ദാനചടങ്ങിൽ ഏറെ വികാരാധീതനായാണ് മമ്മൂട്ടി സംസാരിച്ചത്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ അനേകം ജീവനുകൾ നഷ്ടപ്പെട്ട വയനാടിനെ നെഞ്ചോട് ചേർത്തുപിടിച്ച് മമ്മൂക്ക പറഞ്ഞ വാക്കുകൾ ഏവരുടെയുംഹൃദയത്തിൽ തൊട്ടു. വയനാട്ടിലെ ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്ന് മമ്മൂട്ടി അഭ്യർത്ഥിച്ചു.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ:- "ഇത് എനിക്കേറെ സന്തോഷം പകരുന്ന നിമിഷമാണ്. പക്ഷേ, സന്തോഷിക്കാൻ കഴിയുന്ന സമയമല്ല ഇപ്പോൾ. കാരണം, വയനാട്ടിലെ എന്റെ നാട്ടുകാർ വലിയ വേദനയിലാണ്. നിരവധി പേർക്ക് അവരുടെ ഉറ്റവരെയും അവർക്കുള്ളതുമെല്ലാം നഷ്ടപ്പെട്ടു. അവരെ ഈ നിമിഷം ഞാൻ ഓർക്കുന്നു. അവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാവരും അവരെ പിന്തുണയ്ക്കണമെന്ന് അഭ്യർഥിക്കുന്ന മമ്മൂട്ടിയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടി.
https://www.facebook.com/Malayalivartha