Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐപിഎസുകാരി പോലും.. കുപ്പായത്തിന്റെ കുടുക്ക് അഴിക്കണം;മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍!

24 FEBRUARY 2017 11:47 AM IST
മലയാളി വാര്‍ത്ത

ഐപിഎസ് മേലുദ്യോഗസ്ഥയെ ബെല്‍ട്ടിന് ചേര്‍ത്ത് അടിവയറ്റില്‍ കുത്തിപ്പിടിക്കുന്ന നായകനെ ഓര്‍മയുണ്ടോ. സിനിമയുടെ പേര് കസബ. നായകനായി അഭിനയിച്ചത് മമ്മൂട്ടി. മമ്മൂട്ടി അവതരിപ്പിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നായകന്റെ പേര് രാജന്‍ സഖറിയ. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടു കോര്‍ക്കാനിറങ്ങിയ ഐ.പി.എസുകാരിയെക്കൊണ്ട് കുപ്പായത്തിന്റെ ഒരു ബട്ടണും അഴിപ്പിക്കുന്നുണ്ട് സംവിധായകന്‍.

സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും സ്ത്രീകളെ അവഹേളിക്കുകയും ചെയ്തതിന് മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട് എന്ന കാര്യം കൂടി ഇതോടൊപ്പം ഓര്‍മിക്കണം. സ്ത്രീയെ കീഴ്‌പ്പെടുത്തുന്നവനല്ല സംരക്ഷിക്കുന്നവനാണ് പുരുഷന്‍ എന്നൊക്കെ മമ്മൂട്ടി വലിയ വായില്‍ പ്രസംഗിക്കുമ്പോള്‍ കസബയിലെ പോലെ നായികയെ അധിക്ഷേപിച്ച മമ്മൂട്ടി സ്‌പെഷല്‍ സ്ത്രീ വിരുദ്ധ ഡയലോഗുകളാണ് സോഷ്യല്‍ മീഡിയയ്ക്ക് ഓര്‍മ വരുന്നത്.

വടക്കന്‍ വീരഗാഥ... മാലോകരുടെ ചോദ്യത്തിനോ നിനക്കോ മറുപടി വേണ്ടത്? പറഞ്ഞുതരാം. നീ അടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും കാണാത്തത് കാണും. നിങ്ങള്‍ ശപിച്ചുകൊണ്ടു കൊഞ്ചും. ചിരിച്ചുകൊണ്ട് കരയും. മോഹിച്ചുകൊണ്ട് വെറുക്കും'. 'പിന്നെ വല്ല ആയുധവുമുണ്ടെങ്കില്‍ നീ എനിക്ക് പറഞ്ഞു താ' എം ടി വാസുദേവന്‍ നായരുടെ തൂലികയില്‍ വിരിഞ്ഞ ഒരു വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടിയുടെ ചന്തുവിന്റെ ഡയലോഗാണ്.

ദി കിങിലെ തകര്‍പ്പന്‍ ഡയലോഗ്...യെസ് ദേര്‍ യൂ ആര്‍... ഐശ്വര്യ റായ്, സുഷ്മിത സെന്‍ ശ്രേണിയിലേക്ക് മക്കളെ കൈപിടിച്ചുയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ അമ്മമാരുടെ വട്ടമേശ സമ്മേളനം. അതല്ലെങ്കില്‍, ഒറ്റപീസ് സ്വിം സ്യൂട്ടിനകത്തൊളിക്കാനാവത്തതെല്ലാം ടിവി ക്യാമറയ്ക്കു മുന്നില്‍ തുറന്നു കാണിക്കാനും, ടേക്ക് എ സ്‌റ്റെപ് ഹിറ്റ് ദ ആപ്പില്‍ ഹിറ്റ് ദ ബീ എന്ന താളത്തില്‍ മൂടും മുലയും ഇളക്കി നടക്കാനും അതുവഴി ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനും, മക്കളെ പ്രാപ്തരാക്കാന്‍ മമ്മിമാരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സ്‌പെഷല്‍ കോച്ചിങ് അല്ലേ?

ദി കിങ്ങിലെ തന്നെ അടുത്ത പഞ്ച് ഡയലോഗ്...

മേലിലൊരാണിന്റെയും മുഖത്തിനു നേരെ ഉയരില്ല നിന്റെ കയ്യ്! അതെനിക്കറിയാഞ്ഞിട്ടല്ല, പക്ഷെ നീയൊരു പെണ്ണായിപ്പോയി, വെറും പെണ്ണ്... നൗ യൂ ഗെറ്റ് ലോസ്റ്റ്. ജോസഫ് അലക്‌സ് എന്ന എക്‌സ്ട്രാ ബോണ്‍ ഉള്ള ജില്ലാകളക്ടറായി മമ്മൂട്ടി വേഷമിട്ട ദി കിംഗിലെ അടുത്ത ഡയലോഗാണ്. ജോസഫ് അലക്‌സ് തന്റെ വ്യക്തിത്വത്തെ അപഹസിക്കുകയും പച്ചത്തെറിവിളിക്കുകയും ചെയ്യുമ്പോഴാണ് സബ് കളക്ടറായ അനുരാ മുഖര്‍ജി അടിക്കാനായി കയ്യോങ്ങുന്നത്. അനുരാധയായി വേഷമിട്ടത് വാണി വിശ്വനാഥ്.

വിവാദമായ കസബ...കാണുന്ന സ്ത്രീകളോടെല്ലാം ലൈംഗിക അഭിനിവേശം തോന്നുന്ന ഒരു അസാധാരണ പോലീസ് ഓഫീസറായ രാജന്‍ സഖറിയായിട്ടാണ് മമ്മൂട്ടി കസബയില്‍ വേഷമിട്ടത്. കിട്ടുന്ന അവസരങ്ങളിലെല്ലാം ഡയലോഗായും ആക്ഷനായും രാജന്‍ സഖറിയ ഇത് പ്രകടിപ്പിക്കുന്നും ഉണ്ട്. മമ്മൂട്ടിക്ക് ചേര്‍ന്നതല്ല ഇതിലെ കഥാപാത്രം എന്ന് ആക്ഷേപം ഉയരുകയും താരങ്ങള്‍ക്കും സംവിധായകനും വനിതാ കമ്മീഷന്‍ നോട്ടീസ് അയക്കുകയും വരെ ചെയ്തു.

ഇന്‍സ്‌പെക്ടര്‍ ബല്‍റാം... മമ്മൂട്ടിയുടെ എക്കാലത്തെയും പോപ്പുലര്‍ കഥാപാത്രങ്ങളില്‍ ഒന്നാണ് ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്നീ ചിത്രങ്ങളിലെ ബല്‍റാം. പൗരുഷത്തിന്റെ അവസാന വാക്കായ ബല്‍റാമിന് പക്ഷേ ഒരു കുഴപ്പമുണ്ട്. തികഞ്ഞ എം.സി.പിയാണ് കക്ഷി. സ്ത്രീകളോട് പുച്ഛം. നീയെന്നും എടീയെന്നുമേ വിളിക്കൂ. സ്ത്രീയുടെ ഒച്ച ഉയര്‍ന്നാല്‍ ബല്‍റാമിന് പിന്നെ സഹിക്കാന്‍ പറ്റില്ല. ഇത് പോലുള്ള ഇഷ്ടം പോലെ സീനുകള്‍ ചിത്രത്തില്‍ കാണാം.

പാലേരി മാണിക്യം...സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും വലിയ സ്ത്രീവിരുദ്ധ രംഗങ്ങളാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഇഷ്ടപ്പെട്ട സ്ത്രീകളെ എന്ത് വില കൊടുത്തും സ്വന്തമാക്കുന്ന അഹമ്മദ് ഹാജിയായി മമ്മൂട്ടി ശരിക്കും ജീവിക്കുക തന്നെയായിരുന്നു. സ്ത്രീവിരുദ്ധതയില്ലാതെ എന്ത് രഞ്ജിത്ത് സിനിമ എന്ന് കരുതി ആളുകള്‍ ആശ്വസിച്ചു എന്നത് വേറെ കാര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (5 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (6 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (6 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (6 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (6 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (6 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (7 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (7 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (9 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (11 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (11 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (11 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (11 hours ago)

Malayali Vartha Recommends