പള്‍സര്‍ സുനി നടന്‍മാരുടെ രഹസ്യസംഗമങ്ങളും വീഡിയോയില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്തു? കെണിയില്‍ കുടുക്കിയത് വീക്ക്‌നെസ് അറിഞ്ഞ് അടുത്തു കൂടി

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ കെണിയില്‍ മലയാളത്തിലെ നടന്‍മാരും കുടുങ്ങിയതായി സൂചന. സ്ത്രീകളുമായി അടുപ്പമുള്ള ചില നടന്‍മാരുടെ രഹസ്യസംഗമങ്ങള്‍ സുനി വീഡിയോയില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടന്‍മാരുടെ വീക്ക്‌നെസ് തിരിച്ചറിഞ്ഞ സുനി ഇവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തിരുന്നു. തുടര്‍ന്നാണ് രഹസ്യ കൂടിക്കാഴ്ചകളും മറ്റും വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നത്. ലൊക്കേഷനില്‍ മദ്യം കഞ്ചാവും തുടങ്ങി ഇവര്‍ക്ക് ആവശ്യമുള്ള എല്ലാം സുനി എത്തിച്ചുനല്‍കിയിരുന്നു. ദീപിക ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
എല്ലാം അറിഞ്ഞ് പെരുമാറുന്ന സുനിയുടെ വലയില്‍ നടന്‍മാര്‍ക്ക് പുറമെ ചില നടിമാരും കുടുങ്ങിയതായാണ് വിവരങ്ങള്‍. പ്രമുഖ സംവിധായകരുടെ ഭാര്യമാര്‍ അടക്കം അഞ്ചുനടിമാരും സുനിയുടെ ബ്ലാക്ക്മെയിലിംഗ് കെണിയില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മാനഹാനി ഭയന്ന് ഇവര്‍ സുനിക്ക് ലക്ഷങ്ങള്‍ നല്‍കി രക്ഷപ്പെടുകയായിരുന്നു. ചോദ്യംചെയ്യലില്‍ ഇക്കാര്യങ്ങളും സുനി പുറത്തു പറയുമോ എന്ന ആശങ്കയിലാണ് നടീനടന്‍മാരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കൊച്ചിയിലെ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച ഫോണ്‍ കണ്ടെത്തുന്നതിനായി പൊലീസ് ഗോശ്രീ പാലത്തിന് അടിയിലെ കായലില്‍ പരിശോധന തുടരുകയാണ്. ഫോണ്‍ വലിച്ചെറിഞ്ഞു എന്ന് സുനി പറഞ്ഞ സ്ഥലത്ത് നാവികസേന മുങ്ങല്‍ വിദഗ്ധരെ എത്തിച്ചാണ് തിരച്ചില്‍ നടത്തുന്നത്. സംഭവം നടന്ന രാത്രി ഫോണ്‍ നശിപ്പിക്കുന്നതിനായി ഗോശ്രീ പാലത്തിനു മുകളില്‍നിന്ന് ഫോണ്‍ താഴേയ്ക്ക് എറിഞ്ഞെന്നാണ് സുനിയുടെ മൊഴി. ഫോണ്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

https://www.facebook.com/Malayalivartha























