Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കമല്‍ മലക്കം മറിഞ്ഞു; നടിക്കെതിരായ ആക്രമത്തില്‍ ഗൂഢാലോചന, ദിലീപുമായി ബന്ധപെട്ടു സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം...

03 MARCH 2017 10:55 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയ്‌ക്കെതിരായ അക്രമത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് സംവിധായകന്‍ കമല്‍. അക്കാര്യം അന്വേഷിക്കണം. കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം. ചില മാധ്യമങ്ങള്‍ ടാര്‍ജറ്റ് ചെയ്‌തെന്ന് തോന്നിയപ്പോഴാണ് താന്‍ നേരത്തെ ദിലീപിനെ പിന്തുണച്ചതെന്നും 'മീഡിയാ വണ്‍' ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആര്‍ക്കെതിരെയും ഏത് തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടെങ്കിലും അന്വേഷിക്കണം. നടിക്കെതിരായ അക്രമത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം. 

നേരത്തെ ഇക്കാര്യത്തില്‍ മാദ്ധ്യമങ്ങള്‍ അമിത ആവേശംകാട്ടുകയാണെന്നും ദിലീപിനെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിടുകയാണെന്നും കമല്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെയും കമല്‍ രംഗത്തത്തെി. 'നടിക്കെതിരായ അക്രമകേസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവികാരം മാനിക്കേണ്ടിയിരുന്നു. നടിക്ക് നീതിയുറപ്പാക്കാനുള്ള പ്രതിഷേധ കൂട്ടായ്മകളെ പിന്തുണക്കും. സംഭവശേഷം നടി കാണിച്ച ധൈര്യം എല്ലാവര്‍ക്കും മാതൃകയാണ്'- കമല്‍ ചൂണ്ടിക്കാട്ടി.

ആര്‍ക്കെതിരെയും ഏത് തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടെങ്കിലും അന്വേഷിക്കണം. സിനിമയില്‍ ക്രിമിനലുകള്‍ കടന്നുകയറിയിട്ടുണ്ടെന്ന് താനാണ് ആദ്യം പറഞ്ഞത്. അപ്പോള്‍ ആ രീതിയില്‍ ഒരു ഗൂഢാലോചന നടിക്കെതിരായ അക്രമത്തില്‍ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കമല്‍ കൂട്ടിചേര്‍ത്തു. നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുതെന്ന സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ നിലപാടിനെതിരെയും കമല്‍ രംഗത്തത്തെി. അമ്മയുടെ നിലപാട് ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. ഒരു സംഘടനയും പറയാന്‍ പാടില്ലാത്തതായിരുന്നു അമ്മയുടെ പ്രതികരണമെന്നും കമല്‍ തുറന്നടിച്ചു.

സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലന്നെ നടന്‍ പൃഥ്വി രാജിന്റെ നിലപാട് പ്രംശസനീയമാണ്. നിലപാടുകള്‍ എടുക്കാനും അഭിപ്രായങ്ങള്‍ തുറന്നുപറയാനും ധൈര്യം കാണിച്ചിട്ടുള്ള ഒരു നടന്‍ ഈ കാലഘട്ടത്തിലുണ്ടെങ്കില്‍ അത് പൃഥ്വി രാജാണ്. മുന്‍കാലങ്ങള്‍ തിലകനെ പോലുള്ളവര്‍ കാര്യങ്ങള്‍ വെട്ടിതുറന്നു പറഞ്ഞിട്ടുണ്ട്. പൃഥ്വി രാജിനെ സൂപ്പര്‍ താരങ്ങളടക്കം എല്ലാ അഭിനേതാക്കളും മാതൃകയാക്കണമെന്നും കമല്‍ തുറന്നടിച്ചു. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ഇല്ലന്നെ മുന്‍ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മലക്കംമറിഞ്ഞിരുന്നു. ഗുഢാലോചന ഇല്ലന്നെ് താന്‍ പറഞ്ഞിട്ടില്ലന്നൊണ് തിരുത്തിയ മുഖ്യമന്ത്രി, ഒരു മാദ്ധ്യമത്തില്‍ ഗൂഢാലോചന ഇല്ലന്നെ വാര്‍ത്ത വന്നത് ശ്രദ്ധയില്‍പെടുത്തുകയാണ് ചെയ്തതെന്ന് പിന്നീട് തിരുത്തിയിരുന്നു. 'മാദ്ധ്യമങ്ങള്‍ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന് പുറപ്പെടരുതെന്നാണ് ആ വാര്‍ത്ത പരാമര്‍ശിച്ച് ഞാന്‍ പ്രതികരിച്ചത്.

സംഭവത്തില്‍ ഗൂഢാലോചന ഇല്ലന്നെ് ഞാന്‍ പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയെ പോലുള്ള ഒരാള്‍ കാള പെറ്റു എന്ന് കേട്ടപ്പോള്‍ കയര്‍ എടുക്കാന്‍ പാടില്ല. എന്താണ് സംഭവിച്ചത്? ഞാന്‍ ദീപികയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കുകയാണ്. അന്ന് സ്റ്റേജില്‍ എനിക്കോരു പത്രം കിട്ടുന്നു. ആ പത്രത്തില്‍ ഗൂഢാലോചന ഇല്ലന്നെ് റിപ്പോര്‍ട്ട് ചെയ്യന്നു. ഞാന്‍ പറഞ്ഞു ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കാണുന്നു. എനിക്ക് ഔദ്യോഗികമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതല്ല അത്. പക്ഷെ നിങ്ങള്‍ ആര്, മാദ്ധ്യമങ്ങള്‍ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന് പുറപ്പെടരുത്. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കട്ടെ. പൊലീസ് അന്വേഷിച്ച് കാര്യങ്ങള്‍ പുറത്തുകൊണ്ടുവരും.'- ഈ പറഞ്ഞതാണ് ഇങ്ങനെ വളച്ചൊടിക്കപ്പെട്ടതെന്നായിരുന്നു പിണറായിയുടെ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (7 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (8 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (10 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (12 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (12 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends