Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

അന്ധയെന്ന നിലയില്‍ കളിയാക്കുന്ന സ്ഥിതിപോലും ഉണ്ടായി. എന്റെ ആ കുറവ് നോക്കിയാല്‍ ഞാന്‍ നേടിയത് ഒന്നുമല്ലെന്നായിരുന്നു അയാളുടെ നിലപാട്; വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി വൈക്കം വിജയലക്ഷ്മി

03 MARCH 2017 01:12 PM IST
മലയാളി വാര്‍ത്ത

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ കാരണം വിശദമാക്കുകയാണ് ഗായിക വൈക്കം വിജയലക്ഷ്മി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൂര്‍ണ്ണമായ വിവരങ്ങള്‍ അവര്‍ വെളിപ്പെടുത്തിയത്. തനിക്ക് ആദ്യം തൊട്ടേ സന്തോഷ് യോജിച്ച ജീവിത പങ്കാളി ആയിരിക്കുമോ എന്ന് സംശയമുണ്ടായിരുന്നതായി വിജയലക്ഷ്മി പറയുന്നു. കണ്ണുകളില്‍ വെളിച്ചമില്ലാത്ത ഞാന്‍ മറ്റുള്ളവരെ മനസ്സിലാക്കുന്നത് അവരുടെ ശബ്ദത്തിലൂടെയാണ്. അയാളുടെ വാക്കുകളില്‍ ഞാന്‍ തിരിച്ചറിഞ്ഞത് ദേഷ്യമെന്ന വികാരമാണ്. എന്നോട് സ്‌നേഹമുണ്ടെന്ന് തോന്നിയതേയില്ല. ഇക്കാര്യം ഞാന്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അവര്‍ ആശ്വസിപ്പിച്ചു. അങ്ങനെയാവില്ലെന്നും ഒരുമിച്ച് ജീവിച്ചുതുടങ്ങിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ, പിന്നീടൊരു ദിവസം എന്നോട് കച്ചേരിയും സിനിമയിലെ ഗാനാലാപനവും നിര്‍ത്തണമെന്ന് പറഞ്ഞു.

മ്യൂസിക് ടീച്ചര്‍ ആവണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് പെന്‍ഷന്‍ കിട്ടുമെന്നാണ് പറഞ്ഞത്. കച്ചേരിയും പാട്ടുമൊന്നും ഏറെക്കാലം കൊണ്ടുപോകാനാവില്ലെന്നായിരുന്നു സന്തോഷിന്റെ അഭിപ്രായം. പക്ഷേ, പാട്ടുനിര്‍ത്താനാവില്ലെന്ന് ഞാന്‍ പറഞ്ഞു. ആറുവയസ്സില്‍ പാടി തുടങ്ങിയതാണ് ഞാന്‍. എങ്ങനെയാണ് ഞാനത് നിര്‍ത്തുക. സംഗീതമില്ലെങ്കില്‍ എന്റെ ശ്വാസം തന്നെ നിലച്ചുപോകും. പക്ഷേ, അയാള്‍ എന്നോട് അതാണ് നിര്‍ത്താന്‍ പറയുന്നത്.

അന്ധയെന്ന നിലയില്‍ കളിയാക്കുന്ന സ്ഥിതിപോലും ഉണ്ടായി. എന്റെ ആ കുറവ് നോക്കിയാല്‍ ഞാന്‍ നേടിയത് ഒന്നുമല്ലെന്നായിരുന്നു അയാളുടെ നിലപാട്. ഞാന്‍ അന്ധയെന്ന നിലയില്‍ തന്നെ പെരുമാറണമെന്ന അഭിപ്രായവുമുണ്ടായി. എന്നെ വിവാഹം ചെയ്യുന്നത് ഒരു ഔദാര്യംപോലെയാണ് തോന്നിയത്. പിന്നീടങ്ങോട്ട് ദിവസം ചെല്ലുന്തോറും കൂടുതല്‍ കയ്‌പേറിയ അനുഭവങ്ങളാണ് ഫോണ്‍ സംഭാഷണങ്ങളില്‍ ഉണ്ടായത്. അതോടെ ഞാനും ഫോണിലൂടെ ദേഷ്യപ്പെട്ടു. ഞാനാകെ തളര്‍ന്നുപോയി. അയാളുടെ അധികാരം സ്ഥാപിക്കലും അധിക്ഷേപിക്കലും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അതോടെയാണ് ഈ ബന്ധം വേണ്ടെന്ന് തീരുമാനിച്ചതെന്ന് വൈക്കം വിജയലക്ഷ്മി പറയുന്നു.

ഇപ്പോള്‍ ഈ വിവാഹം വേണ്ടെന്ന് വച്ചതോടെ വലിയ ആശ്വാസമാണ് തോന്നുന്നതെന്നും വളരെ സന്തോഷവതിയാണ് താനെന്നും വിജയലക്ഷ്മി പറയുന്നു. ആ തീരുമാനമെടുത്ത രാത്രി എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപകാലത്തൊന്നും ഞാന്‍ പാടിയിട്ടില്ല. ഞാന്‍ സ്വതന്ത്രയായതുപോലെ തോന്നി. എന്നെ ചുറ്റിവരിയുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞതുപോലെ. അന്ന് ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങി. വിജയലക്ഷ്മി പറയുന്നു. 

കണ്ണുകളില്‍ വെളിച്ചമില്ലെങ്കിലും മനസ്സില്‍ നന്മയുടെ നിറവുള്ള ഗായികയാണ് വൈക്കംവിജയലക്ഷ്മി. പിന്നണി ഗാന രംഗത്ത് എത്തി ചുരുങ്ങിയ കാലംകൊണ്ട് തന്നെ ആസ്വാദകരുടെ മനസ്സില്‍ നാദലഹരിയായി പടര്‍ന്നിറങ്ങിയ അനുഗ്രഹീത കലാകാരി. ആ ഗായികയെ മലയാളക്കര ഒന്നടങ്കം സ്‌നേഹിച്ചു. ഗായത്രിവീണയിലൂടെയും അവര്‍ സൃഷ്ടിച്ച നാദപ്രപഞ്ചത്തിനും ഏറെ ആസ്വാദകരുണ്ടായി. ആ അന്ധഗായികയെ ജീവിതത്തില്‍ കൈപിടിച്ചു നടത്താന്‍ ഒരു പങ്കാളിയെത്തുന്നുവെന്ന വിശേഷം ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ മലയാളികള്‍ക്കും ഏറെ ഹൃദ്യമായ വാര്‍ത്തയായത് കഴിഞ്ഞ വര്‍ഷമാണ്. എന്നാല്‍ നിശ്ചയമെല്ലാം കഴിഞ്ഞ് ഈ മാസം 29ന് നടത്താനിരുന്ന വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി വിജയലക്ഷ്മി കഴിഞ്ഞയാഴ്ച വ്യക്തമാക്കി. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിയും ബഹ്‌റൈനില്‍ ജോലിക്കാരനുമായ സന്തോഷുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (4 minutes ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (6 minutes ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (22 minutes ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (36 minutes ago)

അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...  (42 minutes ago)

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!  (1 hour ago)

ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയം; വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍  (1 hour ago)

കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!  (1 hour ago)

യുഎഇയിലേക്ക് പോകാന്‍ അനുമതി തേടി ടോമിന്‍ ജെ.തച്ചങ്കരി ഹൈക്കോടതിയില്‍  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ  (2 hours ago)

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....  (3 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (4 hours ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (5 hours ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (5 hours ago)

Malayali Vartha Recommends