Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖം തിരിച്ച് സൂപ്പര്‍ താരങ്ങള്‍, ഒടുവില്‍ സുരേഷ് ഗോപി ഏറ്റെടുത്തു, ബോക്‌സോഫീസില്‍ വന്‍വിജയമായി

05 MARCH 2017 12:21 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമ അടക്കി ഭരിച്ചിരുന്ന മുന്‍നിര താരങ്ങള്‍ വേണ്ടെന്നു വച്ച പല സിനിമകളും പിന്നീട് ഹിറ്റായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും വേണ്ടെന്നു വച്ച, നിരസിച്ച വേഷങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച താരമാണ് സുരേഷ് ഗോപി. മുഴുനീള ഡയലോഗും ആക്ഷന്‍ വേഷവും ഇത്രമേല്‍ ഇണങ്ങുന്ന മറ്റൊരു താരത്തിനെ കണ്ടുമുട്ടാന്‍ തന്നെ ഏറെ പ്രയാസമാണ്. 

തന്നെ മുന്നില്‍ക്കണ്ട് എഴുതിയതല്ലെങ്കിലും മികച്ച വേഷങ്ങള്‍ തന്നെത്തേടി വന്നത് സുരേഷ് ഗോപിക്ക് ഏറെ പ്രതീക്ഷ നല്‍കി. കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായി വിശേഷിക്കപ്പെടുന്ന പല സിനിമകളും താരത്തെ മുന്നില്‍ കണ്ട് തയ്യാറാക്കിതയായിരുന്നില്ല. അഭിനേതാവെന്ന നിലയില്‍ ലഭിക്കുന്ന കഥാപാത്രങ്ങളോട് അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ബോക്‌സോഫീസിലും വിജയിച്ചു.മാറിക്കിട്ടിയ കഥാപാത്രങ്ങളായിരുന്നുവെങ്കില്‍പ്പോലും അവയൊക്കെ സുരേഷ് ഗോപിയുടെ കൈയ്യില്‍ ഭദ്രമായിരുന്നു. കരിയറിലെ തന്നെ മികച്ച നേട്ടവുമായി കഥാപാത്രങ്ങള്‍ മാറുകയും ചെയ്തു.

ഏകലവ്യന്‍ ഒരുക്കുമ്പോള്‍ സംവിധായകനും തിരക്കഥാകൃത്തും മനസ്സില്‍ കണ്ടത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെയായിരുന്നു. മമ്മൂട്ടിയെ അസിസ്റ്റ് ചെയ്യുന്ന ശരത് ചന്ദ്രന്റെ റോളായിരുന്നു രണ്‍ജി പണിക്കറും ഷാജി കൈലാസും സുരേഷ് ഗോപിക്ക് വേണ്ടി മാറ്റി വെച്ചത്. എന്നാല്‍ പിന്നീട് സഹനായകന് നായകനാവാനുള്ള നറുക്ക് വീഴുകയായിരുന്നു. മമ്മൂട്ടി ചിത്രം നിരസിച്ചതോടെയാണ് നായക വേഷം സഹനായകനെ തേടിയെത്തിയത്. 

സുരേഷ് ഗോപിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായി മാറിയ ഏകലവ്യന്‍ ബോക്‌സോഫീലും മികച്ച വിജയമാണ് സമ്മാനിച്ചത്.

പത്മരാജന്റെ ഇഷ്ടനായകനാണ് മോഹന്‍ലാല്‍. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികളുമൊക്കെ ആ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളാണെന്നത് ആര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. ഇന്നലെ സിനിമയില്‍ അതിഥി വേഷത്തിലെത്തുന്ന ഡോക്ടര്‍ നരേന്ദ്രനാവാന്‍ ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനെയായിരുന്നു. പക്ഷേ മോഹന്‍ലാലിന്റെ തിരക്ക് കാരണം സൂപ്പര്‍ സ്റ്റാറിന് ആ റോള്‍ ചെയ്യാന്‍ പറ്റിയില്ല. എന്നാല്‍ ആ റോളിലെത്തിയ സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തില്‍ തന്നെ പ്രധാനപ്പെട്ട വേഷങ്ങളിലൊന്നായി മാറുകയും ചെയ്തു.രാജാവിന്റെ മകനിലെ അധോലോകനായകന്‍ വിന്‍സെന്റ് ഗോമസിന്റെ വലം കൈയ്യായ കുമാറിന്റെ വേഷത്തെത്തുടര്‍ന്ന് പിന്നീത് സിരേഷ് ഗോപിയെ തേടി വന്നതെല്ലാം വില്ലന്‍ കഥാപാത്രമായിരുന്നു. മനു അങ്കിളിലെ മിന്നല്‍ പ്രതാപനായി സംവിധായകന്‍ മനസ്സില്‍ കണ്ടത് ജഗതി ശ്രീകുമാറിനെയായിരുന്നു. തുടര്‍ച്ചയായി വില്ലന്‍ വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന സുരേഷ് ഗോപിക്ക് ലഭിച്ച വലിയൊരു ആശ്വാസം കൂടിയാണ് മനു അങ്കിളിലെ വേഷം. തിരക്ക് കാരണം ജഗതി ശ്രീകുമാറിന് ആ വേഷം ചെയ്യാന്‍ കഴിഞ്ഞില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (7 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (9 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (12 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (12 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends