Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...

ധര്‍മ്മജന്‍ അരലക്ഷം രൂപ പ്രതിഫലം ചോദിച്ചെന്നത് ശരിയോ?; വാര്‍ത്തയുടെ സത്യാവസ്ഥ എന്തെന്ന് ധര്‍മ്മജന്‍ പറയുന്നു

24 APRIL 2017 03:43 PM IST
മലയാളി വാര്‍ത്ത

സിനിമാമിമിക്രി താരം ധര്‍മജന്‍ ബോള്‍ഗാട്ടി കളമശേരി പോളിടെക്‌നിക്കില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിനു ചെല്ലാന്‍ അരലക്ഷം പ്രതിഫലം ചോദിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ധര്‍മജന്‍ എന്തോ മഹാ അപരാധം ചെയ്തു എന്ന മട്ടിലാണ് വെബ്‌സൈറ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്. സിനിമയില്‍ തിരക്കായതോടെ ധര്‍മജന്‍ വന്ന വഴി മറന്നു എന്ന മട്ടിലാണ് വാര്‍ത്ത എഴുതിയിരുന്നത്. ഞാന്‍ സ്റ്റാര്‍ ആയതുകൊണ്ടല്ലേ ഇവര്‍ ക്ഷണിക്കാന്‍ വന്നത് അല്ലാതെ സ്‌നേഹം കൊണ്ടല്ലല്ലേ. അതുകൊണ്ട് ഷോ വേണ്ട ആര്‍ക്കും. ധര്‍മജന്‍ നല്‍കുന്ന വിശദീകരണം ചുവടെ:
ഞാനും ആ വാര്‍ത്ത കണ്ടിരുന്നു. വാര്‍ത്തയില്‍ ഒരു ശതമാനം പോലും സത്യമില്ല. ആളുകള്‍ വായിക്കാന്‍ വേണ്ടി വെറുതെ എന്റെ പേര് വലിച്ചിഴച്ചതാണ്. പണ്ടും ഞാന്‍ കോളജുകളില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിരുന്നതാണ്. അന്നൊക്കെ പ്രതിഫലം വാങ്ങിയാണ് പരിപാടി അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും പരിപാടി അവതരിപ്പിക്കാന്‍ പണം വാങ്ങാറുണ്ട്. അതിലെന്താണിത്ര മോശമുള്ളത്. ഞാനൊരു കലാകാരനാണ്. ഇത്തരം പരിപാടികളിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. ഇതുപോലെ മഞ്ഞവാര്‍ത്തകള്‍ക്കെതിരേ പ്രതികരിക്കാന്‍ തന്നെ ശ്രമിക്കാറില്ല. എന്നെ അറിയാവുന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും സത്യമറിയാം. ധര്‍മജന്‍ പറയുന്നു.
ധര്‍മജനെക്കുറിച്ച് വന്ന വാര്‍ത്ത ഇങ്ങനെയാണ്. കൊച്ചിയിലെ ഒരു പോളിടെക്‌നിക്കില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിനു ക്ഷണിക്കാന്‍ കുട്ടികള്‍ ധര്‍മജനെ കാണുന്നു. 50,000 രൂപ തന്നാല്‍ പരിപാടിക്കു വരാമെന്നു താരം പറഞ്ഞത്. ചേട്ടാ പിഷാരടി ചേട്ടന്‍ പോലും പതിനായിരം രൂപയെ ചോദിച്ചുള്ളു എന്നു പറഞ്ഞപ്പോള്‍ പിഷാരടിയെ പോലെയാണോ ഞാന്‍ എന്നു ചോദിച്ചത്രേ. എറണാകുളം നഗരത്തിലൂടെ തേരാപാരാ പാട്ടും പാടി നടന്ന ധര്‍മജന്‍ ഇന്നു ഫിലിം സ്റ്റാര്‍ ധര്‍മജനാണ്. താരമാകുമ്പോള്‍ അല്‍പം തലക്കനം കൂടുന്നത് പതിവാണെങ്കിലും ഇത്രക്കങ്ങു വലുതാകണോ ചേട്ടാ എന്നാണ് കളമശേരി പോളിടെക്‌നിക്കിലെ കുട്ടികള്‍ ചോദിക്കുന്നത്. സംഭവം ബഹു രസമാണ്. കളമശേരിയിലെ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിനോടനുബന്ധിച്ചാണ് കൊച്ചിക്കാരന്‍ കൂടിയായ ധര്‍മജനെ വിദ്യാര്‍ഥികള്‍ സമീപിക്കുന്നത്.
എന്തു പ്രോഗ്രാമിനു വിളിച്ചാലും ഉടന്‍ ഓടിയെത്തിയിരുന്ന ധര്‍മജനായിരുന്നു വിദ്യാര്‍ഥികളുടെ മനസില്‍. എന്നാല്‍ ക്ഷണിക്കാനായി എത്തിയ വിദ്യാര്‍ഥികളുടെ നടുക്കം ഇതുവരെ മാറിയിട്ടില്ലത്രേ. 50,000 രൂപ തന്നാല്‍ ആലോചിക്കാമെന്നായിരുന്നു ധര്‍മജന്റെ മറുപടി. കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ ജനിച്ചു വളര്‍ന്ന ധര്‍മജനെ വളര്‍ത്തിയത് എറണാകുളത്തെ കോളേജുകളും ഉത്സവ പറമ്പുകളുമാണ്. മിമിക്രിയുമായി നടന്നിരുന്ന കാലത്ത് ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്നപ്പോള്‍ 500 രൂപക്ക് വരെ പ്രോഗ്രാമിനു പോയിട്ടുണ്ടത്രേ താരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (10 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (38 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (47 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (57 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (1 hour ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (1 hour ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (3 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (3 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends