ചങ്ക്‌സില്‍ ആരാധകരെ ഞെട്ടിക്കുന്ന ലുക്കില്‍ ഹണിറോസ്

ഒരിടവേളക്ക് ശേഷം ഹണി റോസ് നായികയായെത്തുന്ന ചിത്രമാണ് ചങ്ക്‌സ്. ആരാധകരെ ഞെട്ടിക്കുന്ന ലുക്കിലാണ്രേത നടി ഹണി റോസ് ചങ്ക്‌സിലെത്തുന്നത്. സംവിധായകന്‍ ഒമര്‍ ലുലുവാണ് ഇക്കാര്യം പുറത്തുവിട്ടത്.
വണ്‍ ബൈ ടു, ട്രിവാന്‍ഡ്രം ലോഡ്ജ്, 5 സുന്ദരികള്‍, യു ടു ബ്രൂട്ടസ് തുടങ്ങിയ ചിത്രങ്ങളിലൂടെ യുവാക്കളുടെ മനം കവര്‍ന്ന നായികയാണ് ഹണി. ചങ്ക്‌സില്‍ ഹണി റോസ് ബിക്കിനിയിലെത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ ആരാധകരെ ഞെട്ടിക്കുന്ന ലുക്കിലായിരിക്കും ഹണി എത്തുക എന്ന് മാത്രമാണ് സംവിധായകന്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഗ്ലാമര്‍ റോളായിരിക്കുമെന്നും ബിക്കിനി ആണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നുമാണ് സംവിധായകന്‍ പറയുന്നത്. ചങ്ക്‌സിനായി ഹണി 12 കിലോ ശരീരഭാരം കുറച്ചിട്ടുണ്ട്.
ഹാപ്പി വെഡ്ഡിങ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചങ്ക്‌സ്. മെയ് 12ന് റിലീസാവുന്ന ഈ ചിത്രത്തില്‍ ബാലു വര്‍ഗീസ്, വിശാഖ് നായര്‍(കുപ്പി), ധര്‍മജന്‍, ഗണപതി എന്നിവരാണ് ചങ്ക് ബ്രോസ് ആയി എത്തുന്നത്. ലാല്‍, സിദ്ദിക്ക്, ഷമ്മി തിലകന്‍, അഞ്ജലി, മരീന, തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങള്‍.
https://www.facebook.com/Malayalivartha
























