Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..


രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..

അഭിനയം നിര്‍ത്താനുണ്ടായ ആ സാഹചര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വിധുബാല...

26 APRIL 2017 11:47 AM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാള സിനിമയുടെ പ്രിയതാരമായിരുന്നു വിധുബാല. ഇന്നും ടെലിവിഷന്‍ പരിപാടികളിലൂടെ അവര്‍ മലയാളി പ്രേക്ഷകരുടെ മുമ്പിലെത്തുന്നു. എന്നാല്‍ അഭിനയം നിര്‍ത്താനുണ്ടായ ആ പ്രത്യേക സാചര്യത്തേക്കുറിച്ചു വിധു ബാല പറഞ്ഞത് ഇങ്ങനെ.

അച്ഛന്റെ വാക്കുകള്‍ പാലിച്ചുകൊണ്ടാണ് അഭിനയിച്ചുതുടങ്ങിയത്. പടം സൂപ്പര്‍ഹിറ്റായതോടെ എന്റെ ജാതകം തെളിഞ്ഞു. അതിന്റെ തുടര്‍ച്ചയെന്നോണം ഹരിഹരന്‍ സാറിന്റെ 'കോളജ് ഗേള്‍' തുടങ്ങി ഒരുപാടു സിനിമകള്‍. അതോടെ ഞാനും അറിയപ്പെടുന്ന താരമായി. അങ്ങനെയൊരു ലെവലില്‍ വരുമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. 78 സിനിമകളില്‍ അഭിനയിച്ചു. 1978 ഓടെ അഭിനയം നിര്‍ത്തി. ഏറ്റവുമൊടുവില്‍ ജയനൊപ്പം 'അഭിനയ'ത്തില്‍. മുക്കം മൊയ്തീനായിരുന്നു നിര്‍മ്മാതാവ്.

മലയാള സിനിമയെക്കുറിച്ച് മോശമായ അഭിപ്രായം വന്ന സമയമായിരുന്നു അത്. സെക്സ് ടച്ചുള്ള പടങ്ങള്‍ക്ക് അന്യ സംസ്ഥാനങ്ങളില്‍ നല്ല മാര്‍ക്കറ്റാണ്.'സൈക്കോ' എന്ന ചിത്രത്തില്‍ നല്ലൊരു ക്യാരക്ടര്‍ റോളിലാണ് ഞാന്‍ അഭിനയിച്ചത്. പക്ഷേ ഞാന്‍ അഭിനയിക്കാത്ത ഒരു സീന്‍ കട്ടൗട്ടാക്കി മോശമായ രീതിയില്‍ മദ്രാസ് നഗരത്തിലെ ഒരു തിയറ്ററിനുമുമ്പില്‍ വച്ചു. ഇതുകണ്ടിട്ട് ഒരുപാടുപേര്‍ എന്നെ വിളിച്ചു.

'നിങ്ങള്‍ പോയി പടം കാണൂ. എന്നിട്ട് എന്നെ വിളിക്ക്.'' നിര്‍മ്മാതാവിനെതിരേ കേസ് കൊടുക്കണമെന്ന് തോന്നി. കട്ടൗട്ട് കണ്ടതിനുശേഷം എന്നെ പരിചയമുള്ള ചില സംവിധായകര്‍ വിളിച്ച് അതേപോലുള്ള സീനുകള്‍ ചെയ്യാമോ എന്ന് ചോദിച്ചു. ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ കട്ടൗട്ടിലുണ്ടല്ലോ എന്നായി അവര്‍. പറഞ്ഞു പറഞ്ഞ് ഞാന്‍ തളര്‍ന്നു. മനസ് മടുത്തു. അഭിനയം നിര്‍ത്തണമെന്ന് നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നു. ഈ ഫീല്‍ഡിലേക്ക് മോഹിച്ചുവന്നയാളല്ല ഞാന്‍. 

അതുകൊണ്ടുതന്നെ ഒരേ പോലുള്ള റോളുകള്‍ ചെയ്തപ്പോള്‍ മടുത്തു. കട്ടൗട്ട് സംഭവം കൂടിയായപ്പോള്‍ നിര്‍ത്താന്‍ തീരുമാനിച്ചു. മാത്രമല്ല, സിനിമയുടെ ബഹളങ്ങളില്‍നിന്ന് കുറച്ചുനാള്‍ മാറിനില്‍ക്കണമെന്നും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കണമെന്നും ആഗ്രഹം തോന്നി. വിവാഹം കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കടന്നാല്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം ഇല്ലാതാവും. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഉണരണം. ഇഷ്ടമുള്ളത് കഴിക്കണം. തോന്നുന്ന സ്ഥലത്തേക്ക് പോകണം. ഇഷ്ടമുള്ളത് പഠിക്കണം. അങ്ങനെ നാലുവര്‍ഷക്കാലം ജീവിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (22 minutes ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (1 hour ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (1 hour ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (1 hour ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (1 hour ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (2 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (2 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (2 hours ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (2 hours ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (4 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (4 hours ago)

Malayali Vartha Recommends