Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..


രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..

കിഷോര്‍ വിവാഹം കഴിച്ച് ചതിച്ചെന്ന ചാര്‍മിളയുടെ വെളിപ്പെടുത്തല്‍ കറുത്ത മുത്ത് സീരിയലിനു ദോഷമായി...

28 APRIL 2017 03:39 PM IST
മലയാളി വാര്‍ത്ത

കറുത്തമുത്ത് സീരിയലില്‍നിന്ന് ഒഴിവാകുകയാണെന്ന് കിഷോര്‍ സത്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ പലതരത്തിലുള്ള കഥകളും സീരിയല്‍ രംഗത്ത് പടരുകയും ചെയ്തു. കിഷോര്‍ പ്രതിഫലം കൂട്ടി ചോദിച്ചതാണ് ഇയാളെ ഒഴിവാക്കാന്‍ കാരണമെന്നാണ് ഒരു പ്രചരണം. എന്നാല്‍ കഥാഗതി മാറിയതോടെ തന്റെ പ്രാധാന്യം നഷ്ടപ്പെട്ടതിനാലാണ് പിന്മാറുന്നതെന്നാണ് നടന്‍ പറയുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഞങ്ങള്‍ സീരിയലിന്റെ ചില അണിയറ പ്രവര്‍ത്തകരെ ബന്ധപ്പെട്ടിരുന്നു. പലരും കാരണം വെളിപ്പെടുത്താന്‍ തയാറായില്ലെങ്കിലും ചില സൂചനകള്‍ ലഭിക്കുകയുണ്ടായി.

ആ സൂചനകള്‍ ഇപ്രകാരമാണ്- അടുത്തിടെ നടി ചാര്‍മിള കിഷോറിനെതിരേ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും കിഷോര്‍ രഹസ്യമായി തന്നെ വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ചു കടന്നുകളഞ്ഞുവെന്നുമായിരുന്നു ആരോപണം. ഫോട്ടോ സഹിതം ചാര്‍മിള ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. അതോടെ വാദപ്രതിവാദം ശക്തമാകുകയും ചെയ്തു. ഈ വിവാദം കറുത്തമുത്ത് സീരിയലിനെയും ബാധിച്ചുവെന്നാണ് പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ഒരു സീരിയല്‍ താരം പ്രമുഖ  ഓൺലൈൻ ന്യൂസിനോട്  പറഞ്ഞു. കുടുംബ പ്രേക്ഷകര്‍ കുറയുമെന്ന ഭയവും അണിയറക്കാര്‍ക്കുണ്ട്.

അതേസമയം കിഷോറിന്റെ പ്രതികരണം ഇപ്രകാരമാണ്: കറുത്തമുത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഞാന്‍ ഡോക്ടര്‍ ബാലചന്ദ്രന്‍ എന്ന കഥാപാത്രമായി അഭിനയിച്ചു. കഥ പറഞ്ഞ് പോയതും ഇത് വരെ ഡോ. ബാലചന്ദ്രന്റെയും ഭാര്യ കാര്‍ത്തികയുടെയും മകളുടെയും കഥയായിരുന്നു. എന്നാല്‍ കഥാഗതി മാറുകയാണ്. സീരിയലിന്റെ സ്വാഭാവികമായ പരിണാമത്തില്‍ പല കഥാപാത്രങ്ങള്‍ക്കും മാറി നില്‍ക്കേണ്ടി വരും. റേറ്റിങ്ങില്‍ കറുത്തമുത്ത് ഏറെ മുന്നിലാണ് എന്നത് കൊണ്ട് തന്നെ മറ്റൊരു കഥാസന്ദര്‍ഭത്തിലൂടെ സീരിയല്‍ പുരോഗമിക്കും. 

അതില്‍ എനിക്ക് റോളില്ല അത് കൊണ്ട് തന്നെയാണ് പടിയിറക്കം. പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ അവരുടെ വിവാഹം കുടുംബ ജീവിതം ഒക്കെയായി മറി നില്‍ക്കേണ്ടി വരും. ഇതൊക്കെ സര്‍വ സാധാരണമാണ്. ഒരു സീരിയലില്‍ നിന്ന് ഏതെങ്കിലും കഥാപാത്രം മാറുമ്പോള്‍ അതിന് മറ്റു പല വ്യാഖ്യാനങ്ങളും ദയവു ചെയ്ത് നടത്തരുത്. സിനിമയില്‍ ഒരു കഥാപാത്രത്തിന്റെ റോള്‍ കഴിയുകയോ മരണപ്പെടുകയോ ചെയ്യുന്നതു പോലെയാണ് ഇതും. സീരിയലിന്റെ കഥ സ്നേഹിച്ച് ഞാന്‍ ചെയ്ത കഥപാത്രത്തെ ഇപ്പോഴും ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കെല്ലാം നന്ദി. കിഷോര്‍ സത്യ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (22 minutes ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (1 hour ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (1 hour ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (1 hour ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (1 hour ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (2 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (2 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (2 hours ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (2 hours ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (4 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (4 hours ago)

Malayali Vartha Recommends