ബാഹുബലി2 ചരിത്രം കുറിച്ചു. രണ്ടു ദിവസം ഇന്ത്യയിൽ മാത്രം 121 കോടി രൂപയുടെ കളക്ഷൻ റെക്കോർഡ്.

ഇന്ത്യയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളെയും പിന്നിലാക്കി ബാഹുബലി 2. എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന സിനിമയുടെ രണ്ടാം ഭാഗമായ ബാഹുബലി ദ കൺക്ളൂഷൻ റിലീസ് ചെയ്ത് ആദ്യത്തെ രണ്ടു ദിവസം കൊണ്ട് ഇന്ത്യയിൽ മാത്രം നേടിയത് 121 കോടി രൂപ. ആദ്യ ദിവസം 108 കോടിയായിരുന്നു വരുമാനം. ബോക്‌സ്ഓഫീസിലെ റെക്കാഡാണിത്. ആദ്യ ദിനം 100 കോടി മറ്റൊരു ഇന്ത്യൻ സിനിമയും സ്വന്തമാക്കിയിട്ടില്ല. ബാഹുബലിയുടെ ആദ്യ ഭാഗം ആദ്യ ദിവസം സ്വന്തമാക്കിയത് 50 കോടി രൂപയായിരുന്നു.
മലയാളമുൾപ്പെടെ നാലു പതിപ്പുകളിലായി 6500 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിൽ നിന്ന് ആദ്യ ദിനം ആറ് കോടി രൂപ ചിത്രം സ്വന്തമാക്കി. തമിഴ്‌നാട്ടിൽ നിന്ന് 14 കോടിയും കർണാടകയിൽ നിന്ന് 10 കോടിയും ആന്ധ്ര - തെലുങ്കാന എന്നിവിടങ്ങളിൽ നിന്ന് 45 കോടിയും ഹിന്ദിയിൽ 35 കോടി രൂപയും സ്വന്തമാക്കി. റിലീസിന് മുന്പ് ഇന്ത്യ, യു.എസ്, ബ്രിട്ടൻ, ഗൾഫ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽ പ്രീമിയർ ഷോ നടത്തിയിരുന്നു ഇതിൽ നിന്നും 50 കോടി രൂപയും ലഭിച്ചു.
നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 108 കോടി. ബോക്സ്ഓഫീസ് ചരിത്രത്തിൽ തന്നെ ഇത് റെക്കോര്‍ഡ് ആണ്. ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ ആദ്യദിന കലക്ഷൻ 50 കോടിയായിരുന്നു. ഉത്തരേന്ത്യയില്‍ ബാഹുബലി 2 വിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി 24 മണിക്കൂർ കൊണ്ട് പത്തു ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വിറ്റഴിച്ചത്. ഇക്കാര്യത്തില്‍ അമീര്‍ഖാന്റെ ദംഗല്‍ സൃഷ്‌ടിച്ച റെക്കോര്‍ഡാണ് ഒറ്റദിവസം കൊണ്ടാണ് ബാഹുബലി തിരുത്തിയത്.
തമിഴ്നാട്ടിൽ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ചില പ്രശ്നങ്ങൾ മൂലം ആദ്യദിനം രാവിലെ പ്രദർശനം മുടങ്ങിെയങ്കിലും വൈകിട്ട് ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കേരളത്തിൽ രാവിലെ 6.30 മുതൽ ഫാൻ ഷോ ഉണ്ടായിരുന്നു. കൂടാതെ തൊടുപുഴ ആശീർവാദ് പോലുള്ള മൾടിപ്ലക്സുകളിലെ മുഴുവന്‍ തിയറ്ററുകളിലും ആദ്യദിനം ബാഹുബലി 2 മാത്രമായിരുന്നു.
https://www.facebook.com/Malayalivartha
























