സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി. ഡോ.ഫിബി കൊച്ചുപുരക്കിലാണ് വധു. ബന്ധുക്കളും സുഹൃത്തുകളും അടങ്ങിയ വളരെ ലളിതമായ രീതിയിലാണ് വിവാഹം നടന്നത്.
ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ തിരകഥ രചിച്ചു കൊണ്ടാണ് മിഥുന്‍ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. 2015ല്‍ പുറത്തിറങ്ങിയ ആട് ഒരു ഭീകര ജീവിയാണ്, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ അഥിതി വേഷത്തില്‍ എത്തിയ സുപ്പര്‍ ഹിറ്റ് ചിത്രം ആന്‍മരിയ കലിപ്പിലാണ്, ഈ വര്‍ഷം പുറത്തിറങ്ങിയ അലമാര എന്നി ചിത്രങ്ങള്‍ സംവിധാനം ചെയ്ത മിഥുന്‍ ഇപ്പോള്‍ ആട് 2 ന്റെ പണിപുരയിലാണ്.

https://www.facebook.com/Malayalivartha
























