ദിലീപ്, മീനൂട്ടി കാവ്യയ്ക്കൊപ്പം വിദേശത്ത്...കാണാം ചിത്രങ്ങൾ

ദിലീപിനെയും കുടുംബത്തെയും നിരന്തരമായി വാക്കുകള്‍ കൊണ്ട് ആക്രമിച്ചുകൊണ്ടിരിയ്ക്കുകയാണ് പല്ലിശ്ശേരി. ഏറ്റവുമൊടുവില്‍, ദിലീപ് മകളോടുള്ള സ്നേഹത്തെ കുറിച്ച് പറഞ്ഞതെല്ലാം വെറും കള്ളമാണെന്ന് പറഞ്ഞുകൊണ്ടാണ് പല്ലിശ്ശേരി എത്തിയത്.
യുസ്സില്‍ വച്ച് നടന്ന ദിലീപ് ഷോയ്ക്ക് പോകുമ്പോള്‍ മകളെ ഹോസ്റ്റലിലാക്കി എന്നും കാവ്യയ്ക്കൊപ്പം വിദേശത്ത് അടിച്ചു പൊളിക്കുകയാണ് ദിലീപ് എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പല്ലിശ്ശേരിയ്ക്കുള്ള മറുപടിയെന്നോണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പ്രചരിയ്ക്കുന്നുണ്ട്. ആ ഫോട്ടോ കണ്ട് തീരുമാനിക്കാം എല്ലാം..
ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ഫോട്ടോ. കാവ്യയ്ക്കും ദിലീപിനൊപ്പം ആസ്വദിച്ചു ജീവിയ്ക്കുകയാണ് മീനാക്ഷിയും. കാവ്യയും മീനാക്ഷിയും തമ്മിലുള്ള അടുപ്പവും ഈ ഫോട്ടോയില്‍ നിന്നും വ്യക്തമാണ്.

കാവ്യയ്ക്കും ദിലീപിനുമൊപ്പം മീനാക്ഷി യുഎസ്സിലേക്ക് പോയിട്ടില്ല എന്ന് പല്ലിശ്ശേരിയോട് ആരാണ് പറഞ്ഞത്. മീനൂട്ടിയും യുഎസ്സില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നതിന് ഈ ഫോട്ടോ തെളിവാണ്.
മനഃപൂർവമാണ് പല്ലിശ്ശേരി സിനിമാ മംഗളത്തിലൂടെ ദിലീപിനെ ആക്രമിയ്ക്കുന്നത് എന്നതിന് ഈ ഫോട്ടോകളൊക്കെ തന്നെ ധാരാളമാണ്. മീനൂട്ടിയുടെ പേര് പറഞ്ഞാല്‍ ദിലീപ് വേദനിയ്ക്കും എന്നുള്ളത് കൊണ്ടാണ് ഇപ്പോള്‍ പല്ലിശ്ശേരി മീനൂട്ടിയെ ചുറ്റിപ്പറ്റിയുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

കാവ്യയും മീനാക്ഷിയും തമ്മില്‍ പല കാര്യങ്ങളിലും യോജിപ്പില്ല, മീനൂട്ടിയുമായി വഴക്കിട്ട് കാവ്യ സ്വന്തം വീട്ടിലാണ് താമസം.. കാവ്യ വരുമ്പോള്‍ മീനൂട്ടി ഹോസ്റ്റലിലേക്ക് പോകും എന്നൊക്കെയാണ് ദിലീപിന്റെ കുടുംബത്തെ കുറിച്ച് പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍.
എന്നാല്‍ ഇത്തരം കിംവദന്തികള്‍ക്കൊന്നും ഇനി ദിലീപിന്റെ മനസ്സമാധാനം തകര്‍ക്കാന്‍ കഴിയില്ല. മീനൂട്ടിയ്ക്കും കാവ്യയ്ക്കും അമ്മയ്ക്കുമൊക്കെ ഒപ്പം സന്തോഷവാനാണ് ദിലീപ്. രാം ലീല, കമ്മാര സംഭവം എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുന്ന തിരക്കിലും.

മറ്റൊരു തെളിവ് കൂടെ കണ്ടോളൂ.. ദിലീപ് - കാവ്യ മാധവന്‍ വിവാഹത്തിന് ശേഷം നടന്ന മീനൂട്ടിയുെട ആദ്യത്തെ പിറന്നാളിന് എടുത്ത ചിത്രങ്ങളാണിത്. കാവ്യയ്ക്കൊപ്പം മീനൂട്ടി എത്രത്തോളം സന്തോഷവതിയാണെന്ന് ഈ ഫോട്ടോയില്‍ നിന്ന് വ്യക്തം.

https://www.facebook.com/Malayalivartha

























