Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

എം.ജയചന്ദ്രന്‍ ഗായകന്‍ പി. ജയചന്ദ്രനോട് ക്ഷമ ചോദിച്ചു

23 MAY 2017 01:44 PM IST
മലയാളി വാര്‍ത്ത

യുട്യൂബിലും ഫെയ്‌സ്ബുക്കിലും ആളെ കൂട്ടുന്നതിനുവേണ്ടി മനപ്പൂര്‍വം ശ്രമിക്കുന്നത് സംഗീതയാത്രക്ക് വിഘ്‌നമാവുമെന്ന് സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍. മറ്റു വിഷയങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ സംഗീതജ്ഞന്റെ ചിന്തയും കലാപരമായ കഴിവുകളും ചിതറിപ്പോവും. പ്രശസ്ത സംഗീതജ്ഞനും തന്റെ ഗുരുവുമായ ജി. ദേവരാജന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ വരികള്‍ ഗന്ധര്‍വ ഗായകാ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി. ദേവരാജനില്‍ നിന്ന് പുതിയ സംഗീതകാരന്മാര്‍ക്ക് ഏറെ പഠിക്കാനുണ്ട്. ദേവരാജന്റെ സംഗീതത്തിലുള്ള സമര്‍പ്പണം തന്നെയാണ് പ്രധാന കാര്യം. സ്‌നേഹസമ്പന്നത കൊണ്ടും ദാര്‍ശനികബോധം കൊണ്ടും വളരെ ഉന്നതസ്ഥാനത്ത് നിലകൊണ്ട പ്രതിഭയായിരുന്നു ദേവരാജന്‍. പാടാനെത്തുന്ന തുടക്കക്കാരെ ആദ്യം അദ്ദേഹം അവഗണിക്കും. പാട്ടുകാരന്റെ മനസ്സിലുള്ള ഈഗോ ഇല്ലാതാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈഗോ പൂജ്യത്തിലെത്തിയാല്‍ അദ്ദേഹം ഗായകനിലെ സിദ്ധികള്‍ പുറത്തുകൊണ്ടുവരാന്‍ പരിശ്രമിക്കും. അങ്ങനെ ഗായകനെ ഉയരങ്ങളിലേക്ക് കൈപിടിച്ചു കയറ്റും. ഗായകരെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്ന സംഗീതസംവിധായകനായിരുന്നു ദേവരാജന്‍.

ഇന്ന് പാട്ടിന്റെ ഗ്രാമര്‍ മാറി. പ്രേക്ഷകരുടെ കാഴ്ചപ്പാടും മാറി. അതുകൊണ്ടുതന്നെ പാട്ടിന്റെ നിലനില്‍പ് സിനിമാരംഗ ചിത്രീകരണത്തെയും മറ്റും ആശ്രയിച്ചു മാത്രമായി. സാമൂഹിക രംഗത്ത് വന്ന മാറ്റം സിനിമയിലും അതുവഴി സംഗീതത്തിലും വന്നു. താന്‍ സംഗീതം നല്‍കി പി. ജയചന്ദ്രന്‍ ആലപിച്ച ഗാനം പിന്നീട് സിനിമയില്‍ താന്‍ തന്നെ പാടി എന്ന ആരോപണം സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ചോദ്യത്തിന് മറുപടിയായി എം. ജയചന്ദ്രന്‍ പറഞ്ഞു. പെര്‍ഫെക്ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതിന് പിന്നിലുണ്ട്. തന്റെ ഭാഗത്തും ന്യായമുണ്ട്. സംഗീതത്തില്‍ സത്യവും ധാര്‍മികതയും വിട്ട് ഒന്നും ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ പി. ജയചന്ദ്രന് എന്തെങ്കിലും പ്രയാസം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ജയചന്ദ്രനെ വെച്ച് ഇനിയും പാട്ട് ചെയ്യാന്‍ ആഗ്രഹമുണ്ട്. എം. ജയചന്ദ്രന്‍ പറഞ്ഞു. 

ഒരു പുസ്തകം എഴുതുന്നതിനെപറ്റി തീരെ ആലോചിച്ചിരുന്നില്ല. വടകരയില്‍ ഒരു പരിപാടിക്ക് എത്തിയപ്പോള്‍ ദേവരാജന്‍ മാസ്റ്ററെ പറ്റി രാജേന്ദ്രന്‍ എടത്തുംകരയുമായി ഏറെ സംസാരിച്ചു. അതില്‍ നിന്നാണ് ദേവരാജന്‍ മാസ്റ്ററെപറ്റി പുസ്തകമെഴുതാന്‍ തീരുമാനിച്ചത്. രണ്ടു വര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍.

ദേവരാജന്‍ മാസ്റ്ററുടെ സംഗീതജീവിതത്തിലെ പല മുഹൂര്‍ത്തങ്ങളും പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കെ.പി കേശവമേനോന്‍ ഹാളില്‍ എം.ടി വാസുദേവന്‍ നായര്‍ നിര്‍വഹിക്കും. ദേവരാജന്റെ സഹധര്‍മിണി ലീലാമണി പുസ്തകം ഏറ്റുവാങ്ങും. മുഹമ്മദ് ഈസ അധ്യക്ഷനായിരിക്കും. ഡി.സി ബുക്‌സ് ആണ് പ്രസാധകര്‍. വാര്‍ത്താസമ്മേളനത്തില്‍ രാജേന്ദ്രന്‍ എടത്തുംകര, മുഹമ്മദ് ഈസ എന്നിവരും സന്നിഹിതരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (1 hour ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (1 hour ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (1 hour ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (1 hour ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (1 hour ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (2 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (2 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (2 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (3 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (4 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (4 hours ago)

Malayali Vartha Recommends