Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

എല്ലാം അവാസ്ഥവം...ഡിഐജിക്കൊപ്പം കാറില്‍ സഞ്ചാരം; നടി അര്‍ച്ചനയുടെ മറുപടി

26 MAY 2017 11:37 AM IST
മലയാളി വാര്‍ത്ത

ജയില്‍ വകുപ്പ് ദക്ഷിണ മേഖല ഡിഐജി: ബി. പ്രദീപിനൊപ്പം ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച സംഭവത്തില്‍ വിശദീകരണവുമായി നടി അര്‍ച്ചന സുശീലന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അര്‍ച്ചന തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. പോസ്റ്റില്‍ മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് അര്‍ച്ചന ഉന്നയിക്കുന്നത്. സംഭവത്തില്‍ പ്രദീപിനെതിരെ ആര്‍ ശ്രീലേഖ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ച്ചനയുടെ പ്രതികരണം.
'പ്രിയ സുഹൃത്തുക്കളെ, വാസ്തവമറിയാതെ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ ഞാന്‍ അതീവ ദുഃഖിതയാണ്. ചാനലുകള്‍ അവരുടെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന പൊതുമുതലുകളാണ് നടിമാര്‍ എന്നു ധരിക്കരുത്. സോഷ്യല്‍ മീഡിയയ്ക്ക് ധാരാളം നല്ല വശങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ഞങ്ങള്‍ പൊതുജനങ്ങളുമായി സംവദിക്കുന്നത് തന്നെ ഫേസ്ബുക്ക് വഴിയാണ്. എന്നെ മോശമായി പരാമര്‍ശിക്കുന്ന വാര്‍ത്ത പല സുഹൃത്തുക്കളും അയച്ചു തന്നതിനെത്തുടര്‍ന്നാണ് ഞാന്‍ ഇത്തരമൊരു പോസ്റ്റിടുന്നതിനെ പറ്റി ആലോചിക്കുന്നത്.'
'കുറേ കാലങ്ങള്‍ക്കുമുമ്പ് പ്രചരിച്ച ഇത്തരമൊരു വാര്‍ത്തയോട് അന്നു പ്രതികരിക്കാതിരുന്നതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. അന്ന് സോഷ്യല്‍ മീഡിയ ഇത്രയധികം സജീവമായിരുന്നില്ല. സീരിയലിന്റെ തിരക്കുള്ളതിനാല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ചാനലിനെതിരേ കേസുകൊടുക്കാനൊന്നും അന്ന് മിനക്കെട്ടില്ല. എന്നാല്‍ ഈ സംഭവം ഞാന്‍ അങ്ങനെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു ഔദ്യോഗിക പരിപാടിയ്ക്കിടെ നടന്ന സംഭവത്തിലെ വാസ്തവം നിങ്ങളോട് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.'
'ആ ചടങ്ങിലെ ക്ഷണിതാവായാണ് ഞാന്‍ അവിടെ എത്തുന്നത്. എന്റെ അച്ഛന്റെ പഴയ സൃഹൃത്തായ ഡിഐജിയാണ് എന്നെ ആ ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്റെ അച്ഛന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയി പോലീസില്‍ നിന്നു വിരമിച്ചയാളാണ്. എന്റെ അച്ഛനുമായുള്ള വ്യക്തിപരമായ ബന്ധത്തെത്തുടര്‍ന്നാണ് ഡിഐജി ഞങ്ങളെ വീട്ടില്‍ വന്ന് കൊണ്ടുപോയതും ചടങ്ങിനു ശേഷം തിരികെ വീട്ടില്‍ കൊണ്ടുവിട്ടതും. ആ ചെറിയ ചടങ്ങിനെ ചില ആളുകളും മാധ്യമങ്ങളും ചേര്‍ന്ന് പെരുപ്പിച്ച് കാട്ടുകയായിരുന്നു. സംഭവത്തെ വളച്ചൊടിച്ച് ചാനല്‍ റേറ്റിംഗ് കൂട്ടാനും ചിലര്‍ ശ്രമിച്ചു.'
'ഇതു പോലെ എന്നെ ലക്ഷ്യം വയ്ക്കുന്നത് ഇതാദ്യമല്ല, കുറേ കാലം മുമ്പ് ഒരു പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ വാര്‍ത്താ ചാനലുകള്‍ അത് ഞാനാണെന്ന തരത്തില്‍ പ്രചരിപ്പിച്ചു. ഈ സംഭവത്തില്‍ പഴയതു പോലെ അബദ്ധം പറ്റാതിരിക്കാനാണ് ഞാന്‍ ആ ചടങ്ങിനു ശേഷം മാതാപിതാക്കള്‍ക്കും ഡിഐജിയ്ക്കും ഒപ്പമെടുത്ത ഫോട്ടോ ഇതിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പം പോയ ചടങ്ങിനെയാണ് ചുറ്റി കറങ്ങലായി ചിലര്‍ വ്യാഖ്യാനിച്ചെടുത്തത്. ഡിഐജി തനിക്ക് അമ്മാവനെ പോലെയാണ്. സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ എഴുതിപ്പിടിപ്പിക്കുന്നത് തികച്ചും ലജ്ജാവഹമാണ്.'അര്‍ച്ചന പറയന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (1 hour ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (2 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (2 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (2 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (2 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (3 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (3 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (3 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (4 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (5 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (5 hours ago)

Malayali Vartha Recommends