രഞ്ജിനിയെ മലയാളം പഠിപ്പിക്കാന്‍ ശ്രമിച്ച ധര്‍മജന് കിട്ടിയ പണി

രഞ്ജിനിയുടെ മലയാളം കേട്ട് ചിരിച്ചും, വിമര്‍ശിച്ചും മടുത്തവരാണ് മലയാളികള്‍. ഭാഷാശെലിയും അവതരണവും കൊണ്ട് മലയാളികളെ കൈയിലേടുക്കാന്‍ രഞ്ജിനിക്ക് കഴിഞ്ഞിട്ടുണ്ട്..
രഞ്ജിനിയെ മലയാളം പഠിപ്പിക്കാന്‍ ധര്മ്മ്ജന്‍ ശ്രമിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വീഡിയോ പഴയതാണെങ്കിലും സംഭവം ഇപ്പോഴാണ് ഹിറ്റായത്.
കേരളത്തിലെ ഒരു ചാനലില്‍ പരിപാടിക്ക് എത്തിയതായിരുന്നു രഞ്ജിനി. ധൃതരാഷ്ട്രാലിംഗനം എന്ന് എഴുതാന്‍ പറഞ്ഞപ്പോള്‍, ആലിംഗനം ചെയ്യാന്‍ എളുപ്പമാണ് എഴുതാന്‍ പ്രയാസമാണെന്നായിരുന്നു രഞ്ജിനിയുടെ പ്രതികരണം. മൃത്യുഞ്ജയ പുഷ്പാഞ്ജലി, വസ്തുത, കുപ്ലീരവൃന്ദന്‍ എന്നിങ്ങനെയുള്ള വാക്കുകളാണ് രഞ്ജിനിയോട് കേട്ടെഴുത്തായി പറഞ്ഞത്.
മലയാളം മാതൃഭാഷയാണെങ്കിലും ഇംഗ്ലീഷ് അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ട മുകേഷ്, രഞ്ജിനിയോട് ചില ഇംഗ്ലീഷ് വാക്കുകള്‍ ധര്‌മേജനോട് പറഞ്ഞ് എഴുതിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രഞ്ജിനി പറഞ്ഞ വാക്കുകള്‍ കേട്ട് ധര്‍മന്‍ ന്‍ ഓടി രക്ഷപെട്ടു..!!
https://www.facebook.com/Malayalivartha