Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുള്ളിക്കാരന്‍ സ്റ്റാറാ ...ബഹളങ്ങളില്ലാതെത്തിയ കൊച്ചു ചിത്രം വാര്‍ത്തകളില്‍ നിറയുന്നു

01 SEPTEMBER 2017 06:43 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിക്കും കൂട്ടര്‍ക്കും ആശ്വസിക്കാം. പ്രേക്ഷകനെ ബോറടിപ്പിക്കാത്ത കളിയാക്കാത്ത ഒരു കൊച്ച് മനോഹര ചിത്രം. ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രമെന്ന ഫീല്‍ നല്‍കാത്തതാണ് ഈ ചിത്രത്തിന്റെ വിജയം. 
അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ പുള്ളിക്കാരന്‍ സ്റ്റാറാ അതെ സൂപ്പര്‍ സ്റ്റാര്‍. പുള്ളിക്കാരന്‍ സ്റ്റാറാ ഒരു ഫീല്‍ ഗുഡ് ചിത്രം തന്നെയാണ്. സ്റ്റാര്‍ എന്നതു പേരില്‍ മാത്രമുള്ള സാധാരണക്കാരുടെ കഥ പറയുന്ന സാധാരണ ചിത്രം. 
അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായ രാജകുമാരനാണ് (മമ്മൂട്ടി) ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സ്ത്രീകളോടുള്ള സമ്പര്‍ക്കം കുറവാണെങ്കിലും സ്ത്രീവിഷയത്തില്‍ ഒട്ടേറെ പേരുദോഷവും അദ്ദേഹത്തിനുണ്ട്. പ്രായമേറെയായിട്ടും വിവാഹിതനാവാത്ത രാജകുമാരന്റെ ജീവിതത്തിലേക്ക് ചില സ്ത്രീകള്‍ കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. 

ചിത്രത്തിലെ ഏറ്റവും ആകര്‍ഷണീയമായ ഭാഗം അതിന്റെ ആദ്യ പകുതി തന്നെയാണ്. നര്‍മരസപ്രധാനവും ഒപ്പം കാര്യമാത്രപ്രസക്തവുമാണ് അദ്യ ഭാഗങ്ങള്‍. മമ്മൂട്ടി, ഹരീഷ് കണാരന്‍, ദിലീഷ് പോത്തന്‍, ഇന്നസെന്റ് എന്നിവര്‍ ചേര്‍ന്നുള്ള പ്രകടനം പ്രേക്ഷകനെ രസിപ്പിക്കും. ലളിതമായ എന്നാല്‍ കഥാപാത്രത്തോട് യോജിച്ച രീതിയിലുള്ള മമ്മൂട്ടിയുടെ പ്രകടനം എടുത്തു പറയണം. ലൗഡ്‌സ്പീക്കര്‍ എന്ന സിനിമയിലെ തോപ്രാംകുടിക്കാരന്‍ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് പറയാം. ബോറടിപ്പിക്കാത്ത രീതിയില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരനും സംവിധായകനും ശ്രദ്ധിച്ചിട്ടുണ്ട്.

നായികമാരായെത്തിയ ആശാ ശരത്തും ദീപ്തി സതിയും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. സെവന്‍ത് ഡേ എന്ന െ്രെകം ത്രില്ലര്‍ ഒരുക്കിയ ശ്യാംധറിന്റെ മേക്കോവര്‍ തന്നെയാണ് ഈ സിനിമ. മെഗാസ്റ്റാറിനെ വച്ച് ലളിതമായി സിനിമയെടുത്തെന്നു മാത്രമല്ല തന്റെ ആദ്യ ചിത്രത്തിന്റെ ഒരു ഛായ പോലും രണ്ടാം സിനിമയ്ക്ക് അദ്ദേഹം കൊടുത്തുമില്ല. രതീഷ് രവിയുടെ രചനയും ഒപ്പം വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണവും മികച്ചു നിന്നു. സംഗീതവും ഗാനങ്ങളും ചിത്രത്തിനു യോജിച്ചതായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (5 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (16 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (1 hour ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (2 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (6 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (6 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (6 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

Malayali Vartha Recommends