Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടിലേയ്ക്കുള്ള വഴി മറന്നു പോയി, ടാക്‌സിയില്‍ കയറി തലയില്‍ ഷോള്‍ ഇട്ടു മുഖം മറച്ച് ഡ്രൈവറോട് ഉര്‍വശി പറഞ്ഞത് ഇങ്ങനെ

01 SEPTEMBER 2017 07:10 PM IST
മലയാളി വാര്‍ത്ത

നേരം ഏറെ വൈകി ചെന്നൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതായിരുന്നു ഉര്‍വശി. കൂട്ടി കൊണ്ടു പോകാനായി വന്ന കാര്‍ കണ്ടില്ല. കൂറെ അതികം സമയം നോക്കി നിന്നിട്ടും കാര്‍ കാണാത്തതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് ജീവനക്കാരനെ കൊണ്ട് ടാക്‌സി വിളിപ്പിച്ചു. വണ്ടിയില്‍ കയറിയപ്പോഴാണു വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞു കൊടുക്കാന്‍ അറിയില്ലല്ലോ എന്ന് ആലോചിച്ചത്. ഒരു നിമിഷം ആലോചിച്ച ഉര്‍വശി ഒടുവില്‍ കണ്ടെത്തിയ മാര്‍ഗം ഇങ്ങനെ. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശിയും ഭര്‍ത്താവ് ശിവപ്രസാദും ചേര്‍ന്ന് ആ കഥ പറഞ്ഞത്. 
കാറില്‍ വരുമ്പോള്‍ എനിക്കിപ്പോഴും ഇടതും വലതും പറഞ്ഞു കൊടുക്കാനൊന്നും അറിയില്ല. കുട്ടിക്കാലത്തേ സിനിമയിലേക്കെത്തിയതല്ലേ. അപ്പോള്‍ മുതല്‍ എനിക്കു ചുറ്റും ആള്‍ക്കാരുണ്ടായിരുന്നു. ഒറ്റയ്ക്ക് വഴി പറഞ്ഞു കൊടുത്ത് വീട്ടിലേയ്ക്കു വരണ്ട സാഹചര്യം ഉണ്ടാകാറില്ല. അതു കൊണ്ടാകാം ഇങ്ങനെയായി പോയത്. ഒരിക്കല്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ രാത്രി ഏറെ വൈകി. എന്നെ കൊണ്ടുപോകാനായി വന്ന കാര്‍ കണ്ടില്ല. കുറെ നേരം നിന്നു. വണ്ടി വരുന്നില്ല. ഒടുവില്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാരന്‍ ടാക്‌സി വിളിച്ചു തന്നു. നല്ല പ്രായമുള്ള ഒരപ്പൂപ്പനാണ് െ്രെഡവര്‍. അന്നു ഞാന്‍ താമസിച്ചിരുന്നത് അശോക്‌നഗറിലാണ്. വണ്ടിയില്‍ കയറിക്കഴിഞ്ഞാണ് വീട്ടിലേക്കുള്ള വഴിയെക്കുറിച്ച് ആലോചിച്ചത്. പറഞ്ഞു കൊടുക്കാന്‍ എനിക്കറിയില്ല. ആദ്യമായാണ് വീട്ടിലേക്ക് ഒറ്റയ്ക്ക് പോകുന്നത്. പെട്ടു എന്നു മന സ്സിലായി. തല വഴി ഷാളിട്ടു മൂടിയിരുന്നതു കൊണ്ടും ഇരുട്ടാ യതു കൊണ്ടും പിന്‍സീറ്റിലിരിക്കുന്നത് നടി ഉര്‍വശിയാണെന്ന് ആ പാവത്തിനു മനസ്സിലായില്ല.
''അമ്മാ എങ്കെ പോണം?'' െ്രെഡവര്‍ ചോദിച്ചു. രണ്ടും കല്‍പ്പിച്ച് 'അശോക് നഗര്‍' എന്നു പറഞ്ഞു. അവിടെ വലിയ അശോകചക്രമുണ്ട്. വീട്ടിലേക്കു പോകുന്ന വഴിയില്‍ അതു കണ്ടിട്ടുണ്ട്. അശോകചക്രത്തിനടുത്ത് എത്തിയപ്പോള്‍ െ്രെഡവര്‍ ചോദിച്ചു. ''അമ്മാ ഇനി റൈറ്റാ ലെഫ്റ്റാ?'' അയ്യോ, അതെങ്ങനെ അറിയും. പെട്ടെന്നാണ് ഒരു ബുദ്ധി തോന്നിയത്. ഷാളു കൊണ്ട് ഒന്നു കൂടി മുഖംമറച്ചു ഞാന്‍ പറ ഞ്ഞു, 'നടികര്‍ ഉര്‍വസിയുടെ വീട്ട് പക്കത്ത്ക്ക് പോണം. അന്ത ഓട്ടോറിക്ഷാക്കാരോടു വഴി ചോദിച്ചാല്‍ മതി. ''
'ഇതാദ്യമേ പറഞ്ഞാല്‍ പോരെ, എനിക്ക് ആ വീടറിയാം. ഇതല്ല വഴി. ഇതിനു മുന്‍പേയുള്ള വഴി തിരിയണമായിരുന്നു, പത്തുമിനിറ്റ് മുമ്പേ എത്തായിരുന്നു..' അയാള്‍ ദേഷ്യപ്പെട്ടു പുലമ്പിക്കൊണ്ടിരുന്നു. ഒടുവില്‍ വീടു കണ്ടപ്പോള്‍ എനിക്കു മനസ്സിലായി. പണം കൊടുത്ത് ടാക്‌സിയില്‍ നിന്നു ചാടിയിറങ്ങി വീടിനു നേരേ നടന്നു. അന്നേരം അയാള്‍ പിന്നാലെ വന്ന് ഉറക്കെ പറഞ്ഞു, 'അമ്മാ അത് ഉര്‍വസി വീട്. നീങ്കെ ഉങ്ക വീട്ടിക്ക് പോ.' അയാളുടെ ബഹളം കേട്ട് മറ്റുള്ളവരെത്തിയാല്‍ വലിയ നാണക്കേടാവും ഞാന്‍ വെളിച്ചത്തേക്ക് നീങ്ങി നിന്നു മുഖത്തെ ഷാള്‍ മാറ്റി പറഞ്ഞു. 'ആ ഉര്‍വശി ഞാന്‍ തന്നെയാണ്'. അപ്പോള്‍ ആ പാവത്തിന്റെ മുഖത്തു വിരിഞ്ഞ ഭാവം ഞാനൊരിക്കലും മറക്കില്ല. 'എന്നമ്മാ ഇത്.. സ്വന്തം വീട്ടിലേക്കുള്ള വഴി കൂടി...'' മുഴുവനായി കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല. ഓടി അകത്തു കയറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (5 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (16 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (1 hour ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (2 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (6 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (6 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (6 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

Malayali Vartha Recommends