Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് വിഷയം ഓണ ചിത്രങ്ങൾക്ക് പാരയായി

02 SEPTEMBER 2017 03:01 PM IST
മലയാളി വാര്‍ത്ത

ദിലീപ് വിഷയം ഓണ ചിത്രങ്ങളെ ബാധിച്ചോ? വൻ പ്രതീക്ഷകളുമായെത്തിയ രണ്ട് താര രാജ ചിത്രങ്ങൾക്ക് വേണ്ടത്ര അഭിപ്രായം നേടാനായില്ല. മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറും മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകവുമാണ് സ്ലോ റൺ പട്ടികയിലുള്ളത്. അത്ഭുതകരമെന്നു പറയട്ടെ, പിന്നിലായ രണ്ട് ചിത്രങ്ങളും ദിലീപിന് ഏറെ വേണ്ടപ്പെട്ടവരുടേതാണ്. വെളിപാടിന്റെ പുസ്തകത്തിന്റെ സംവിധായകൻ ലാൽ ജോസ് ദിലീപിന്റെ വിശ്വസ്തനാണ്. പുള്ളിക്കാരനിലെ നായകൻ മമ്മൂട്ടിയും ദിലീപിന്റെ സ്വന്തം ആൾ തന്നെയാണ്.

രണ്ട് സിനികളും തരക്കേടില്ലാത്തവയാണ്. മെഗാ താരങ്ങളുടെ സാന്നിധ്യത്താൽ അനുഗ്രഹീതവുമാണ്. എന്നാൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. സംവിധായകൻ ലാൽ ജോസ് ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. മോഹൻലാലിന്റെ അധ്യാപകൻ വേഷം ഏറെ ശ്രദ്ധേയമാകുമെന്ന് എല്ലാവരും കരുതിയതാണ്. ഇത്തരം വേഷങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ട് ഏറെ നാളുകളായി. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്.

സിനിമാക്കാർ ഒന്നടങ്കം ദിലീപ് വിഷയത്തിൽ ദിലീപിനെ പിന്തുണക്കുന്നവരാണെന്ന് നാട്ടുകാർക്കറിയാം. ദിലീപിനെതിരെ മൊഴി നൽകിയ യുവനടിയെ ആരും പിന്തുണക്കുന്നില്ല. യുവനടിയെ രഹസ്യമായെങ്കിലും പിന്തുണക്കുന്ന താരമാണ് മോഹൻലാൽ. ദിലീപിനെ ഒരിക്കലും അനുകൂലിക്കാത്തയാളാണ് മോഹൻലാൽ.

ദിലീപ് വിവാദം ഉണ്ടായപ്പോൾ തന്നെ ലാൽ ജോസ് അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. രണ്ടാമത് അനുകൂലിച്ചയാൾ അജു വർഗീസാണ്. ദിലീപും ലാൽജോസും സഹപ്രവർത്തകരും കമലിന്റെ സഹായികളുമായിരുന്നു. കമലിനൊപ്പം നിന്ന കാലത്തുള്ള ബന്ധം ഇരുവർക്കും മറക്കാനാവില്ല. എന്നാൽ കമൽ പോലും ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നില്ല. അന്നും ലാൽ ജോസ് ദിലീപിനൊപ്പം നിന്നു. ഇന്നും ലാൽ ജോസ് ദിലീപിന്റെ സുഹൃത്ത് തന്നെയാണ്.

അതേ സമയം ദിലീപുമായി അകലം സൂക്ഷിക്കുന്ന നിവിൻ പോളിയുടെ ചിത്രം മോശമല്ലാത്ത അഭിപ്രായം നേടി കഴിഞ്ഞു. പൃഥ്വിരാജ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇക്കാര്യം തുറന്നു പറഞ്ഞിരുന്നതാണ്. ഓണ ചിത്രങ്ങൾ പരാജയപ്പെട്ടാൽ ദിലീപിന്റെ പങ്ക് തള്ളികളയാനാവില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ദിലീപ് വിഷയമാണോ ചിത്രങ്ങൾ പിന്നിലാക്കാനുള്ള കാരണമെന്ന് വ്യക്തമല്ല. ഏതായാലും ഓണക്കാലത്ത് സിനിമയോടുള്ള പ്രതിപത്തി ജനങ്ങൾക്ക് കുറഞ്ഞിരിക്കുന്നു എന്നത് വസ്തവമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (6 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (17 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (1 hour ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (2 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (6 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (6 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (6 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

Malayali Vartha Recommends