Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാണികളില്ലാതെ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, നിവിൻപോളി ചിത്രങ്ങൾ

08 SEPTEMBER 2017 11:34 AM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, മോഹന്‍ ലാലിന്റെ വെളിപാടിന്റെ പുസ്തകം, പൃഥ്വിരാജിന്റെ ആദം ജോണ്‍, നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയവയായിരുന്നു ഇത്തവണത്തെ മലയാളത്തിലെ ഓണക്കാലചിത്രങ്ങൾ. ഈ സിനിമകൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും 4 ചിത്രങ്ങളും പരാജയമാണെന്ന റിപ്പോര്‍ട്ടാണ് പലയിടങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓണക്കാലമായിട്ടും തീയേറ്ററുകളിൽ പ്രേക്ഷകർക്ക് ക്ഷാമമാണ്. ഇതിൽ നിന്ന് തന്നെ ചിത്രങ്ങളുടെ നിലവാരം നമുക്ക് മനസിലാക്കാൻ സാധിക്കുന്നതാണ്. മലയാള സിനിമയില്‍ തുടര്‍ന്നുപോരുന്ന പ്രതിസന്ധി തീര്‍ക്കാന്‍ സൂപ്പര്‍ താരങ്ങളുടെ ഓണച്ചിത്രങ്ങള്‍ക്കും കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളെങ്കിലും ഓടുമെന്നായിരുന്നു പ്രതീക്ഷ.

കൂട്ടത്തില്‍ തമ്മിൽഭേദം നിവിൻറെ ഞണ്ടുകളുടെ നാട്ടിൽ എന്ന സിനിമയാണ്. മൂന്നു ചിത്രങ്ങളും പ്രേക്ഷക പ്രീതിയില്ലാത്തതിനാല്‍ ഞണ്ടുകള്‍ക്കു ആളുകള്‍ കയറുന്നുണ്ടെന്നുമാത്രം. ഓണത്തിന് റിലീസാകാന്‍ ഒരുങ്ങിയ ചിത്രങ്ങള്‍ വേറെ ഉണ്ടെങ്കിലും നിലവിലെ അസ്ഥിരത കാരണം അവ മാറ്റിവെക്കുകയായിരുന്നു. . തുടക്കത്തിന്റെ ഒരുതള്ളല്‍ കൈവിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ ഉണ്ടാകുമെന്നേ പറയാനാവൂ.
ദിലീപിന്റെ അറസ്റ്റോടുകൂടി ആരും പ്രതീക്ഷിക്കാത്ത മാന്ദ്യമാണ് മലയാളസിനിമയില്‍ ഉണ്ടായത്. രണ്ടുമാസമായി ഈ അനിശ്ചിതാവസ്ഥ തുടരുകയാണ്. മോശം ചിത്രങ്ങള്‍ എന്നതിലുപരി സിനിമാരംഗത്തെ കൊള്ളരുതായ്മയാണ് ഈ മാന്ദ്യത്തിനു കാരണമെന്നാണ് കണക്കുകൂട്ടല്‍.

ഒരുകഥയും വിധിയുമില്ലാത്ത ചിത്രങ്ങള്‍ പോലും ഇവിടെ നഷ്ടമില്ലാതെ ഓടിയിരുന്നു. ഇത്തരം ചില ചിത്രങ്ങള്‍ ഓണക്കാലത്തു വന്‍ഹിറ്റുകളുമായിരുന്നു. ആ സ്ഥാനത്താണ് നിശ്ചലാവസ്ഥ തുടരുന്നത്. ഇതു സിനിമയെക്കാളുപരി സിനിമാക്കാരുടെ പ്രശ്‌നം തന്നെയെന്നാണ് വിലയിരുത്തല്‍.പ്രശസ്ത പത്രം നാല് ഓണച്ചിത്രങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. നിവിന്‍പോളിയുടെ ചിത്രമൊഴികെ മൂന്നും പരാജയമാണെന്നു കടുത്തവിമര്‍ശനം നടത്തിയിരുന്നു. പ്രേക്ഷക അസാന്നിധ്യം ഇതു സത്യമാണെന്നു വിളിച്ചുപറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (5 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (16 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (1 hour ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (2 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (6 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (6 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (6 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

Malayali Vartha Recommends