Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാനലുകളെ പിണക്കിയത് തിരിച്ചടിയെന്ന് യുവതാരങ്ങള്‍; അമ്മയില്‍ കടുത്ത അഭിപ്രായ ഭിന്നത: പ്രമുഖ യുവതാരങ്ങള്‍ ഉള്‍പ്പെടുന്ന മറുചേരി അമ്മയില്‍ സജീവമാകുന്നു

08 SEPTEMBER 2017 03:31 PM IST
മലയാളി വാര്‍ത്ത

വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പോലെ അമ്മയില്‍ നിന്നും മറ്റൊരു സംഘടന ഉടനെന്ന് റിപ്പോര്‍ട്ട്. ഓണച്ചിത്രങ്ങളെ പൊളിച്ചത് മാധ്യമങ്ങളെന്ന് സിനിമാക്കാര്‍ക്കിടയില്‍ അടക്കം പറച്ചില്‍. മാധ്യമങ്ങളും സിനിമയും-താരങ്ങളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്നാല്‍ ദിലീപ് വിഷയത്തില്‍ ഇരുപക്ഷവും തമ്മില്‍തെറ്റിയതോടെ കാര്യങ്ങള്‍ അപ്പാടെ കുഴയുകയാണ്. ഒടുവില്‍ എടുത്ത കടുത്ത തീരുമാനവും തങ്ങള്‍ക്ക് തിരിച്ചടിയായെന്ന് സിനിമാക്കാര്‍ ഇപ്പോള്‍ മനസ്സിലാക്കി. ഓണത്തിന് ചാനലുകളിലെ പ്രധാന ചാകര താരങ്ങളും അവരുടെ സിനിമാ വിശേഷങ്ങളും എല്ലാമെല്ലാമാണ്. ഇത്തവണ എല്ലാ ചാനലുകളോടും സിനിമാക്കാര്‍ ഉടക്കിട്ടു. ഇത് തിരിച്ചടിയായത് തങ്ങള്‍ക്കാണെന്നാണ് യുവതാരങ്ങളുടെ അഭിപ്രായം. സൂപ്പര്‍ താരങ്ങള്‍ക്ക് ഇനിയൊന്നും നോക്കാനില്ല. എന്നാല്‍ തങ്ങള്‍ അങ്ങനെയല്ലെന്നാണ് യുവതാരങ്ങളുടെ അഭിപ്രായം. ഇന്ന് ആളുകള്‍ സിനിമാ റിവ്യൂകള്‍ നോക്കിയാണ് പടത്തിന് കയറുന്നത്. ഓണ്‍ലൈന്‍ പത്രങ്ങളും മാധ്യമങ്ങളും സിനിമകളെ പ്രമോട്ട് ചെയ്തില്ലെന്നു മാത്രമല്ല നല്‍കിയത് നെഗറ്റീവ് റിവ്യൂകളുമാണ്. ഇതെല്ലാം കനത്ത തിരിച്ചടിയായെന്ന് സിനിമാക്കാര്‍ സമ്മതിക്കുന്നു. പ്രശസ്ത പത്രം നാല് ഓണച്ചിത്രങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. 
അമ്മ മാധ്യമങ്ങളോടുള്ള നിലപാട് മാറ്റെണമെന്നാണ് ഇപ്പോഴത്തെ അഭിപ്രായം. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായതിനു പിന്നാലെ താരസംഘടനയായ അമ്മയ്ക്കുള്ളിലും മുറുമുറുപ്പ് തുടങ്ങിയിരുന്നു. ഇതോടെ അറസ്റ്റിന് പിറ്റേന്ന് തന്നെ അമ്മയില്‍ നിന്നും മറ്റ് സിനിമ സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കി. യുവതാരങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍.
ദിലീപിന് പിന്തുണ നല്‍കിയതിനെ യുവതാരങ്ങള്‍ എതിര്‍ത്തിരുന്നു. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവതാരങ്ങളാണ് ദിലീപിനെതിരെ രംഗത്തുവന്നിരുന്നത്. പൃഥ്വിരാജാണ് മറുചേരിക്ക് നേതൃത്വം നല്‍കുന്നത് എന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ അമ്മയ്ക്കുളളിലെ മറുചേരിക്ക് വളരെ സൈലന്റായി നേതൃത്വം നല്‍കുന്നത് യുവതാരങ്ങളെല്ലാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് പൃഥ്വിരാജ്, ബിജുമേനോന്‍, ആസിഫ് അലി തുടങ്ങി നിരവധി യുവതാരങ്ങളുടെ പൂര്‍ണ പിന്തുണയുമുണ്ട് കുഞ്ചാക്കോ ബോബനെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു

.
നേരത്തെ ദിലീപിനൊപ്പം നിന്ന് അക്രമത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തി കേസില്‍ അകപ്പെട്ട നടന്‍ അജു വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരും ഇപ്പോള്‍ മറുപക്ഷമാണ്. കേസില്‍ പെട്ടപ്പോള്‍ അമ്മ തന്നെ സഹായിച്ചില്ല എന്ന പരിഭവം അജുവിനുണ്ട്. ഇതിനിടയിലാണ് ദിലീപ് വിഷയത്തില്‍ കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് ചാനലുകളുമായി സഹകരിക്കുന്നതിന് താരങ്ങള്‍ക്ക് അമ്മ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇടവേള ബാബുവാണ് ചാനലുകളുമായി സഹകരിക്കരുത് എന്ന് താരങ്ങള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി എന്നീ ചാനലുകളുമായി സഹകരിക്കരുത് എന്നാണ് പ്രത്യേക നിര്‍ദ്ദേശം. എന്നാല്‍ യുവ താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കരുത് എന്ന് വാദിച്ചു. ഇക്കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ ലാലും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. ഇതും യുവതാരങ്ങളെ ചൊടിപ്പിച്ചു.
ഏഷ്യാനെറ്റ് ഓണ പരിപാടിക്കായി മമ്മൂട്ടിയെ ബന്ധപ്പെട്ടപ്പോള്‍ സംഘടനയ്ക്കുള്ളിലെ കുലം കുത്തിയാകാന്‍ താനില്ല എന്നാണ് ചാനല്‍ അധികാരികളോട് പറഞ്ഞത് എന്നാണ് വിവരം. ചാനല്‍ ബഹിഷ്‌കരണ പ്രശ്‌നത്തിലും ദിലീപ് വിഷയത്തിലും അമ്മ സ്വീകരിച്ച നിലപാടില്‍ യുവ താരങ്ങള്‍ അസംതൃപ്തരാണ്.
പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മ ജനറല്‍ ബോഡി ഉടന്‍ വിളിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പ് പേടിച്ച് ജനറല്‍ ബോഡി വിളിക്കാതെ മുന്നോട്ട് പോകാനാണ് ഇടവേള ബാബു ഉള്‍പ്പെടെയുള്ള ചിലര്‍ തീരുമാനിച്ചിരിക്കുന്നത്. ദിലീപ് പുറത്തിറങ്ങും എന്ന വിശ്വാസത്തിലാണ് അമ്മയിലെ ഭാരവാഹികള്‍ ഇപ്പോഴും കരുതുന്നത്.
ഓണത്തിന് റിലീസാകാന്‍ ഒരുങ്ങിയ ചിത്രങ്ങള്‍ വേറെ ഉണ്ടെങ്കിലും നിലവിലെ അസ്ഥിരത കാരണം അവ മാറ്റിവെക്കുകയായിരുന്നു. തുടക്കത്തിന്റെ ഒരുതള്ളല്‍ കൈവിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ ഉണ്ടാകുമെന്നേ പറയാനാവൂ

.
ദിലീപിന്റെ അറസ്റ്റും മറ്റുപ്രശ്‌നങ്ങളും കാരണം ആരും പ്രതീക്ഷിക്കാത്ത മാന്ദ്യമാണ് മലയാളസിനിമയില്‍ ഉണ്ടായത്. രണ്ടുമാസമായി ഈ അനിശ്ചിതാവസ്ഥ തുടരുകയാണ്. മോശം ചിത്രങ്ങള്‍ എന്നതിലുപരി സിനിമാരംഗത്തെ കൊള്ളരുതായ്മയാണ് ഈ മാന്ദ്യത്തിനു കാരണമെന്നാണ് കണക്കുകൂട്ടല്‍.
ഒരുകഥയും വിധിയുമില്ലാത്ത ചിത്രങ്ങള്‍ പോലും ഇവിടെ നഷ്ടമില്ലാതെ ഓടിയിരുന്നു. ഇത്തരം ചില ചിത്രങ്ങള്‍ ഓണക്കാലത്തു വന്‍ഹിറ്റുകളുമായിരുന്നു. ആ സ്ഥാനത്താണ് നിശ്ചലാവസ്ഥ തുടരുന്നത്. ഇതു സിനിമയെക്കാളുപരി സിനിമാക്കാരുടെ പ്രശ്‌നം തന്നെയെന്നാണ് വിലയിരുത്തല്‍.. നിവിന്‍പോളിയുടെ ചിത്രമൊഴികെ മൂന്നും പരാജയമാണെന്നു കടുത്തവിമര്‍ശനം നടത്തിയിരുന്നു. പ്രേക്ഷക അസാന്നിധ്യം ഇതു സത്യമാണെന്നു വിളിച്ചുപറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (6 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (17 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (1 hour ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (2 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (6 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (6 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (6 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

Malayali Vartha Recommends