Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

 ചാനല്‍ നിശകളില്‍ സഹകരിക്കാതിരുന്നാല്‍ ദോഷം സിനിമയ്ക്കും നിര്‍മാതാക്കള്‍ക്കും തന്നെ, ചേമ്പര്‍ നിലപാടില്‍ അഭിപ്രായ ഭിന്നത രൂക്ഷം

13 NOVEMBER 2017 12:49 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ അംഗീകൃത സംഘടനയല്ലാത്ത ഫിലിം ചേമ്പറിന്, താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കാന്‍ എന്ത് അധികാരം? യാതൊരു അധികാരവുമില്ല. കഴിഞ്ഞ ഓണത്തിന് താരങ്ങള്‍ സഹകരിക്കാതിരുന്നിട്ടും ഒരു ചാനലിന്റെയും റേറ്റിംഗ് കുറഞ്ഞില്ല. ഇതൊന്നും മനസിലാക്കാതെയാണ് ഉമ്മാക്കി കാട്ടാന്‍ ഫിലിം ചേമ്പര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഒരു സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നത് നിലവില്‍ ഫിലിം ചേമ്പറിലാണ് . ഇങ്ങനെ ചെയ്യണം എന്ന് കൃത്യമായ ഒരു നിയമം യഥാര്‍ത്ഥത്തില്‍ ഇല്ലെന്ന് സര്‍ക്കാര്‍ നല്‍കിയ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ഒരു സിനിമ സെന്‍സറിങ്ങിന് അപേക്ഷിക്കുമ്പോള്‍ ഫിലിം ചേമ്പറില്‍ നിന്നുള്ള ടൈറ്റില്‍ രജിസ്‌ട്രേഷനും പബ്ലിസിറ്റി ക്ലിയറന്‍സും നല്കണമെന്ന് ആവശ്യപ്പെടാറുണ്ട് . സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ പറയുന്നത് അതില്ലെങ്കിലും സെന്‍സര്‍ ചെയ്യുമെന്നാണ്.

എന്നാല്‍ ഫിലിം ചേമ്പറിലെ രെജിസ്‌ട്രേഷന്‍ ഒരു നടപടി പോലെ എല്ലാ സിനിമകളും ചെയ്യുന്നുണ്ട്. അതിന് ഏതാണ്ട് 25000 രൂപ ചിലവ് വരും. പുതിയ ഒരു സംവിധായകനോ നിര്‍മാതാവോ ആണെങ്കില്‍ സിനിമ രജിസ്റ്റര്‍ ചെയ്യുവാനായി നിങ്ങള്‍ ഫിലിം ചേംബറിനെ സമീപിക്കുന്നു. അവര്‍ ഉടനെ അങ്ങ് രജിസ്റ്റര്‍ ചെയ്തു തരികയല്ല. നിര്‍മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഫിലിം ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. സംവിധായകനും മറ്റ് പ്രധാന സാങ്കേതിക വിദഗ്ദ്ധര്‍ക്കും സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയില്‍ അംഗത്വം ഉണ്ടെങ്കിലേ രജിസ്റ്റര്‍ ചെയ്യാനാകൂ . അതുകൊണ്ട് അതൊക്കെ ആദ്യം ചെയ്തിട്ട് വരാനാണ് നിര്‍ദ്ദേശിക്കുന്നത് . നിര്‍മാതാക്കളുടെ സംഘടനയില്‍ ഏതാണ്ട് 75000 രൂപ നല്‍കിയാലേ അംഗത്വം ലഭിക്കൂ. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയില്‍ അംഗത്വം എടുക്കണമെങ്കില്‍ ലക്ഷങ്ങള്‍ ആണ് അംഗത്വ ഫീസ്. അല്ലെങ്കില്‍ താല്‍ക്കാലിക മെമ്പര്‍ഷിപ് എങ്കിലും നിര്‍ബന്ധമായും എടുക്കണം .

സിനിമ സെന്‍സര്‍ ചെയ്യണമെങ്കില്‍ ഫിലിം ചേമ്പറില്‍ സിനിമയുടെ പേരും പബ്ലിസിറ്റി ക്ലിയറന്‍സും രജിസ്റ്റര്‍ ചെയ്യണം. ഫിലിം ചേമ്പറില്‍ ഇത് ചെയ്യണമെങ്കില്‍ നിര്‍മാതാക്കളുടെ സംഘടനയിലും സാങ്കേതിക പ്രവര്‍ത്തകാരുടെ സംഘടനയിലും അംഗത്വം എടുത്തേ മതിയാകൂ . ഈ അംഗത്വം ഒക്കെ എടുത്ത് വരുമ്പോള്‍ ഏതാനും ലക്ഷങ്ങള്‍ കൂടി കൂടുതലായി നല്‍കേണ്ടി വരും. ഇതിന് പുറമെ ആണ് സംഘടനാ അംഗത്വം ഇല്ലെങ്കില്‍ സിനിമയില്‍ പ്രധാന സാങ്കേതിക മേഖലകളില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന അപ്രഖ്യാപിത നിയമവും നിലനില്‍ക്കുന്നത് . അംഗത്വം ഇല്ലാതെ ജോലി ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി സിനിമയുടെ സെറ്റില്‍ നിന്നുമൊഴിവാക്കുന്ന സംഭവങ്ങളുമുണ്ട് .

അതേസമയം ചേമ്പറിന്റെ നീക്കം ഇന്‍ഡസ്ട്രിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പല സിനിമകളും സാറ്റലൈറ്റ് അവകാശത്തിന്റെ ബലത്തിലാണ് രക്ഷപെട്ട് പോകുന്നത്. അത് കൂടി തൊലയ്ക്കാനുള്ള നീക്കമാണിതെന്ന് പല നിര്‍മാതാക്കളും ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അന്‍പതിലധികം സിനിമകളുടെ സാറ്റലൈറ്റ് ഒരു ചാനലും എടുത്തിട്ടില്ല. സിനിമ കാണിക്കാനായി നിര്‍മാതാക്കള്‍ ചാനല്‍ തുടങ്ങാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (5 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (5 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (5 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (5 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (5 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (6 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (6 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (6 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (7 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (7 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (9 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (9 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (9 hours ago)

Malayali Vartha Recommends