ഇനി ആത്മഹത്യ വേറെ വഴി ഇല്ല. തന്റെ നഗ്നവീഡിയോ സമൂഹ മാധ്യമങ്ങളില്‍. പോസ്റ്റ് ചെയ്‌തെത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ കണ്ണികൾ. കണ്ണീരിൽ കുതിർന്ന അജീന മേനോന്റെ ഫേസ് ബുക്ക് ലൈവ്.

ആത്മാര്‍ഥ സുഹൃതത്തുക്കള്‍ ചതിച്ചെന്നും, തന്റെ നഗ്നവീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തെത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യ കണ്ണികൾ. സിനിമാലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി നടി അജിനാ മേനോന്‍. സുഹൃത്തുക്കളായ യുവതിയും യുവാവും ചേര്‍ന്ന് താന്‍ ഡ്രസ്സ് മാറുന്നതും മറ്റുമായ വീഡിയോ തന്റ മൊബൈലില്‍ തന്നെ ചിത്രീകരിച്ച് അവരുടെ മൊബൈലിലേക്ക് സെന്റ് ചെയ്ത് എടുക്കുകയായിരുന്നു.
തനിക്കിപ്പോള്‍ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണെന്ന് അജീന പറയുന്നു. ആത്മഹത്യയല്ലാതെ തനിക്ക് മുന്നില്‍ വേറെ വഴി ഇല്ലെന്നും അങ്ങിനെ താന്‍ ആത്മഹത്യ ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇവര്‍ക്കായിരിക്കുമെന്നും അജീന പറയുന്നു. കൊടും കുറ്റവാളികളായ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവരുടെയും സഹായമഭ്യര്‍ത്ഥിച്ച് കൊണ്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്.
സിനിമ സീരിയല്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ തന്റെ നല്ല സുഹൃത്തുക്കളായിരുന്നു. ഇതില്‍ യുവതി തൃശൂര്‍ സ്വദേശിയും യുവാവ് കോഴിക്കോട് സ്വദേശിയുമാണ്.ഇവര്‍ രണ്ടു പേരും ഒരുമിച്ച് എറണാകുളത്തു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയുമാണ്.യുവതി വിവാഹം കഴിച്ച് ഭര്‍ത്താവുമായി പിണങ്ങിയാണ് എറണാകുളത്ത് സുഹൃത്തായ യുവാവിനൊപ്പം താമസിക്കുന്നത്.യുവതിയുടെ യഥാര്‍ത്ഥ ഭര്‍ത്താവ് തൃശ്ശൂരിലുണ്ട്. ഇവരുടെ കൂടെയുള്ള യുവാവ് കൊടും ക്രിമിനലാണ്.
കോഴിക്കോട് ഒരു റേസ്റ്റോറന്റില്‍ മട്ടന്‍ ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടലില്‍ അതിക്രമം കാണിക്കുകയും ഹോട്ടല്‍ തല്ലി തകര്‍ക്കുകയും ചെയ്ത കേസില്‍ ഈ യുവാവ് പ്രതിയായിരുന്നുവെന്നു അജീന വെളിപ്പെടുത്തുന്നു. കോഴിക്കോട് റഹ്മത്ത് ഹോട്ടലില്‍ വച്ചു ബിരിയാണി കിട്ടാത്തതിനെ തുടര്‍ന്നു വെയ്റ്ററെ തല്ലിയെന്ന് ആരോപിച്ച് സീരിയല്‍ നടി അനു ജൂബിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്.പീഡന കേസുകളിലും വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലും,മോഷണ കേസുകളിലും പ്രതിയാണ്.
ഇവര്‍ രണ്ടു പേരും കൊച്ചിയില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തുകയാണെന്നും നടി ആരോപിക്കുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ സിനിമ സീരിയലുകളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വലയില്‍ വീഴ്ത്തുന്നതെന്നും വലയില്‍ വീണാല്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കുമെന്നും മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുമെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അജിനാ മേനോന്‍ നടത്തിയത്. ഈ യുവാവ് തന്റെ ഒരു ആത്മാര്‍ത്ഥ സുഹൃത്തിനെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ചതിച്ചു എന്നും നടി പറയുന്നു.കോഴിക്കോട് ഹോട്ടല്‍ ആക്രമിച്ച കേസ് സമൂഹ മാധ്യമങ്ങളില്‍ വന്നപ്പോള്‍ താന്‍ അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്തതിന്റെ വിരോധത്തിലാണ് തന്റെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇട്ടത്.
അനു ജൂബി
കൂട്ടുകാര്‍ ചതിച്ചപ്പോള്‍ എറണാകുളം സിറ്റി ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു അതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇവര്‍ക്ക് സര്‍വ്വ ഒത്താശയും ചെയ്തു കൊടുക്കുന്ന മറ്റൊരാള്‍ക്കൂടിയുണ്ട്. ഇവര്‍ മൂലം തനിക്കു പുറത്തിറങ്ങാന്‍ കഴിയില്ലെന്നും ഞാന്‍ ആത്മഹത്യ ചെയ്താല്‍ അതിന് പൂര്‍ണ ഉത്തരവാദി ഇവര്‍ മൂന്നു പേരുമായിരിക്കുമെന്നും അജിന പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു. മേനോന്‍ മേനോന്‍ എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റു ചെയ്യപ്പെട്ടത്.
കൊടും കുറ്റവാളികളായ ഇവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും അതിനായി എല്ലാവരടേയും സഹായവും അജിനാ മേനോന്‍ ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha