നടി തൊടുപുഴ വാസന്തി അന്തരിച്ചു, അര്‍ബുദരോഗബാധിതയായി ചികിത്സയിലിരിക്കെ തൊടുപുഴയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം
സിനിമ നടി തൊടുപുഴ വാസന്തി അന്തരിച്ചു. ഇന്ന് രാവിലെ വാഴക്കുളത്തെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. സിനിമാ നാടക സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. വൈകിട്ട് നാലിന് സംസ്ക്കാരം. 65 വയസായിരുന്നു.
450ഓളം സിനിമകളിലാണ് തൊടുപുഴ വാസന്തി അഭിനയിച്ചത്. രോഗങ്ങളുടെയും വേദനകളുടെയും നാളുകള്‍ അവരെ വല്ലാതെ തനിച്ചാക്കിയിരിന്നു. പ്രമേഹം മൂര്‍ച്ഛിച്ചപ്പോള്‍ വലതുകാല്‍ മുട്ടിനു മുകളില്‍ മുറിച്ചുമാറ്റുകയായിരുന്നു.
2007 വരെ ദിവസം രണ്ടോ അതിലധികമോ ചിത്രങ്ങളില്‍ നിരന്തരം അഭിനയിച്ച അഭിനേത്രിയാണു വാസന്തി. നാടകാഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഉദയയുടെ ധര്‍മക്ഷേത്ര കുരുക്ഷേത്ര എന്ന സിനിമയില്‍ നൃത്തം അവതരിപ്പിച്ചായിരുന്നു വെളളിത്തിരയിലെ അരങ്ങേറ്റം.എന്റെ നീലാകാശം എന്ന സിനിമയിലാണ് കഥാപാത്രം ലഭിക്കുന്നത്.
https://www.facebook.com/Malayalivartha