Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

അമ്മയും താനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

19 DECEMBER 2017 09:48 AM IST
മലയാളി വാര്‍ത്ത

കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഓടയില്‍ നിന്ന് എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് വില്ലനായും നായകനായും സിനിമയില്‍ നിറഞ്ഞുനിന്നിരുന്നു സുരേഷ് ഗോപി. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ് താരം.

എംപി എന്ന റോളില്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് സുരേഷ് ഗോപി. വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന താരം കൂടിയാണ് അദ്ദേഹം. താരസംഘടനയായ അമ്മയുടെ ഒരു യോഗത്തിന് പോലും സുരേഷ് ഗോപി പങ്കെടുക്കാറില്ല. അമ്മയും സുരേഷ് ഗോപിയും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നത്തെക്കുറിച്ച് താരം തുറന്നുപറയുകയാണ്. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെ തുടര്‍ന്നാണ് അദ്ദേഹം അമ്മയില്‍ നിന്നും പിന്‍വാങ്ങിയത്. അറേബ്യന്‍ ഡ്രീംസ് എന്ന സ്റ്റേജ് ഷോയെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിന് കാരണം. അമ്മയില്‍ നിന്നും പിന്‍വാങ്ങിയതിനെക്കുറിച്ച് സുരേഷ് ഗോപി തുറന്നു പറയുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പ്രചരിക്കുന്നുണ്ട്. 1997 ല്‍ ഗള്‍ഫില്‍ അറേബ്യന്‍ ഡ്രീസ് എന്നൊരു പരിപാടി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചിരുന്നു.

വിദേശത്തെ പരിപാടിക്ക് പുറമെ നാട്ടിലെത്തിയപ്പോള്‍ തിരുവനന്തപുരം ക്യാന്‍സര്‍ സെന്ററിലും കണ്ണൂരിലും പാലക്കാടും പരിപാടി അവതരിപ്പിച്ചിരുന്നു. അമ്മയില്‍ നിന്നും അനുമതി വാങ്ങിയതിന് ശേഷമാണ് പരിപാടി അവതരിപ്പിച്ചത്. കണ്ണൂരില്‍ അംഗന്‍വാടികള്‍ക്ക് വേണ്ടിയും പാലക്കാട് കളക്ടറുടെ നേതൃത്വത്തില്‍ ധനശേഖരാര്‍ത്ഥവുമാണ് പരിപാടി അവതരിപ്പിച്ചത്. കല്‍പ്പന, ബിജു മേനോന്‍ തുടങ്ങിയവരോടൊപ്പം താനും പ്രതിഫലം വാങ്ങാതെയാണ് ആ പരിപാടി ചെയ്തത്.

ഷോ ചെയ്യുന്നയാള്‍ നാലോ അഞ്ചോ ലക്ഷം അമ്മയിലേക്ക് തരുമെന്നായിരുന്നു അമ്മയില്‍ പറഞ്ഞത്. അഞ്ച് സ്റ്റേജ് ചെയ്തതിനെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അമ്മയുടെ യോഗത്തില്‍ ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ജഗതി ശ്രീകുമാറും ജഗദീഷും തന്നെ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു ആ യോഗത്തിലെന്ന് സുരേഷ് ഗോപി പറയുന്നു. അങ്ങേരടച്ചില്ല എന്ന് പറയാതെ അയാളുടെ സ്ഥാനത്ത് താന്‍ അടയ്ക്കുമോയെന്ന് ജഗതി ശ്രീകുമാര്‍ ചോദിച്ചിരുന്നു. അന്ന് ഇന്നത്തെപ്പോലെ പ്രതികരിക്കുന്ന വ്യക്തിയായിരുന്നില്ല. പാവമായിരുന്നു. പൈസ താന്‍ അടയ്ക്കും എന്നും പറഞ്ഞ് ആ യോഗത്തില്‍ നിന്നും സുരേഷ് ഗോപി ഇറങ്ങിപ്പോവുകയായിരുന്നു.

ആ സംഭവത്തിന് ശേഷം രണ്ട് ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് അമ്മയില്‍ നിന്നും നോട്ടീസ് വന്നിരുന്നു. ശിക്ഷിക്കപ്പെട്ടവനാണ് താന്‍, ഇനി ഒരു ഭാരവാഹിത്വവും ഏറ്റെടുക്കില്ലെന്ന് അന്ന് തന്നെ താരം വ്യക്തമാക്കിയിരുന്നു. ആ സംഭവത്തിന് ശേഷവും ഏത് പ്രധാനപ്പെട്ട തീരുമാനമെടുക്കുമ്പോള്‍ തന്നെയും അറിയിക്കാറുണ്ട്. അമ്മയുടെ പ്രസിഡന്റാവണമെന്ന് ഇന്നസെന്റ് തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു.

ഇടയ്ക്ക് താരസംഘടനയായ അമ്മയും ടെക്‌നിക്കല്‍ വിഭാഗവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായപ്പോള്‍ പലരും തന്നെ നോട്ടമിട്ടിരുന്നു. അമ്മയെ മുറിക്കാന്‍ തന്നെ ഉപയോഗിക്കാമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ അന്നും താന്‍ അമ്മയക്കൊപ്പമായിരുന്നുവെന്ന് താരം വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (2 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (3 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (3 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (6 hours ago)

Malayali Vartha Recommends