Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

താരങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷം, ഡബ്ല്യു.സി.സിയും മറ്റ് ചില നടിമാരും തമ്മില്‍ അഭിപ്രായഭിന്നത

20 DECEMBER 2017 12:11 PM IST
മലയാളി വാര്‍ത്ത

കുറേ വര്‍ഷങ്ങളായി ദിലീപ് മലയാളസിനിമയില്‍ തുടര്‍ന്ന് വന്ന അപ്രമാദിത്വത്തിനും അഹങ്കാരത്തിനും പല താരങ്ങള്‍ക്കും അമര്‍ഷവും പ്രതിഷേധവും ഉണ്ടായിരുന്നെങ്കിലും വിലക്കും ഒതുക്കലും ഭയന്ന് മൗനം തുടരുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ പലരും ചെറുതായെങ്കിലും പ്രതിഷേധം രേഖപ്പെടുത്താന്‍ തുടങ്ങി. അമ്മയുള്‍പ്പെടെയുള്ള സംഘടനകള്‍ ഇടപെട്ട് തുടക്കത്തിലേ അത് തടഞ്ഞു. പക്ഷെ, പൊലീസിന് നല്‍കിയ മൊഴിയില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും ഉള്ളകാര്യങ്ങള്‍ തുറന്ന് പറഞ്ഞു. ഇത് ദിലീപിനുള്ള ശക്തമായ മറുപടിയാണ്. കുഞ്ചാക്കോബോബനെ പോലുള്ളവരുടെ മൊഴി ദിലീപിന് എതിരാണ് എന്നത് ശ്രദ്ധേയമാണ്. ഇതൊക്കെ കോടതിയില്‍ വിചാരണസമയത്ത് നിര്‍ണായകമാകും. 

ദിലീപുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന മുകേഷ് പോലും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. സി.പി.എമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതെന്നറിയുന്നു. മമ്മൂട്ടിയുമായി ദിലീപ് അകന്ന് കഴിഞ്ഞു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം മമ്മൂട്ടിയെ കാണാനോ, ബന്ധപ്പെടാനോ താരം തയ്യാറായിട്ടില്ല. അമ്മ സംഘടന കെട്ടിപ്പടുത്തതില്‍ പ്രധാനപങ്ക് വഹിച്ച തന്നെ നിര്‍ണായക ഘട്ടത്തില്‍ സംഘടന കൈവെടിഞ്ഞെന്നാണ് ദിലീപിന്റെ പരാതി. ഇതിന് മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരുടെ ഒത്താശയുണ്ടായിരുന്നു. പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് ദിലീപുമായി അടുപ്പമുള്ള ഗണേഷ്‌കുമാറും വ്യക്തമാക്കിയിരുന്നു. 

കുഞ്ചാക്കോബോബനെയും പൃഥ്വിരാജിനെയും അടക്കം പലരീതിയില്‍ ഒതുക്കാന്‍ ദിലീപ് ശ്രമിച്ചെന്നത് സിനിമയില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പൃഥ്വിരാജ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് ഡേറ്റ് നല്‍കി പ്രൊജക്ടില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വരെ ദിലീപ് ശ്രമിച്ചിരുന്നു. സംവിധായകന്‍ തുളസീദാസ് ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ആക്രമണത്തിനിരയായ നടിയെ ചില സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി കേട്ടിട്ടുണ്ട് കുഞ്ചാക്കോ ബോബനും സിദ്ദിഖും ഇത് സംബന്ധിച്ച് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. സംഘടനയിലേക്ക് ഇനിയില്ലെന്ന് താരം പലരെയും അറിയിച്ചിട്ടുണ്ട്. 

നടി ആക്രമിക്കപ്പെട്ടത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് സമാധനം നഷ്ടപ്പെട്ടതായി ഇന്നസെന്റ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. അടുത്ത പ്രസിഡന്റ് ആരാകുമെന്ന് ആര്‍ക്കും ഒരുപിടിയുമില്ല. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാകാനാണ് മമ്മൂട്ടിക്ക് താല്‍പര്യം. വുമണ്‍ ഇന്‍ കളക്ടീവ് സിനിമയും മറ്റ് ചില നടിമാരും തമ്മിലുള്ള അഭിപ്രായഭിന്നതകളും രൂക്ഷമാണ്. പാര്‍വതിയെ പോലുള്ള യുവനടിമാരുടെ അഭിപ്രായപ്രകടനങ്ങളും അതിനെതിരെ യുവസംവിധായകരും ഫാന്‍സുകാരും രംഗത്തെത്തിയിട്ടും ഒരു സംഘടനാ നേതാക്കന്‍മാരും പരസ്യപ്രതികരണത്തിനോ, താക്കീതിനോ തയ്യാറായിട്ടില്ല. ജൂണില്‍ നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷമേ സംഘടനയുടെ നിലനില്‍പ്പ് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് പറയാനാകൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (2 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (3 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (3 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (6 hours ago)

Malayali Vartha Recommends