Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുവതാരങ്ങളില്‍ ടോവിനോ മുന്നേറുന്നു; ദുല്‍ഖറിന് രണ്ട് വമ്പന്‍ പരാജയങ്ങള്‍, പൃഥ്വിരാജിന് രണ്ട് ഹിറ്റ്, മഞ്ജുവാര്യര്‍ക്ക് സ്റ്റാര്‍ഡം നിലനിര്‍ത്താനായി

27 DECEMBER 2017 03:10 PM IST
മലയാളി വാര്‍ത്ത

2017 പിന്നിടുമ്പോള്‍ മലയാളസിനിമയില്‍ വീണ്ടും നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം. റിലീസിന്റെ ആദ്യ ദിവസങ്ങളില്‍ കോടികള്‍ വാരിയെന്ന് അണിയറപ്രവര്‍ത്തകരും ഫാന്‍സുകാരും തള്ളുമ്പോഴും യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ കണ്ണ് തളളിപ്പോകും. യുവതാരങ്ങള്‍ക്കൊന്നും സൂപ്പര്‍ഹിറ്റ് ഉണ്ടാക്കാനായില്ല എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ഓരോ സൂപ്പര്‍ഹിറ്റുമായി നില്‍ക്കുന്നു. രാമലീലയാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത്. തൊട്ട് പിന്നാലെ മുന്തിരിവള്ളിയും ഗ്രേറ്റ് ഫാദറുമുണ്ട്. അതേസമയം ഹിറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 13 ഹിറ്റുകളാണ് പിറന്നത്. നാല് വാണിജ്യവിജയങ്ങളും ഉണ്ടായി. ടേക്് ഓഫ് എന്ന ചിത്രത്തിലൂടെ പാര്‍വതി മികച്ച ്അഭിനേത്രിയായി പാര്‍വതി വീണ്ടും പ്രശംസനേടി. 

പൃഥ്വിരാജിന് സൂപ്പര്‍ഹിറ്റുകളൊന്നും ലഭിച്ചില്ല. എസ്ര എന്നീ ഹിറ്റുകളും ടിയാന്‍ എന്ന ബിഗ് ഫ്‌ളോപ്പുമാണ് ഉണ്ടായത്. വര്‍ഷാവസാനം ഇറങ്ങിയ വിമാനം സമ്മിശ്ര പ്രതികരണവുമായി പോകുന്നു. ദുല്‍ഖറിന് ഇക്കൊല്ലം രണ്ട് വമ്പന്‍ പരാജയങ്ങളാണ് ഉണ്ടായത്. ജോമോന്റെ സുവിശേഷവും സോളോയും. സി.ഐ.എയും പറവയും ഹിറ്റായിരുന്നു. പറവയില്‍ താരത്തിന് അതിഥി വേഷമായിരുന്നു. സോളോ രണ്ടാഴ്ച പോലും തിയേറ്ററുകള്‍ പിന്നിട്ടില്ല. നിവിന്‍പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഹിറ്റായി. തമിഴ് ചിത്രം റിച്ചി വലിയ പരാജയവും. ആസിഫ് അലിക്ക് ഹണ്‍ഡേ ഹോളിഡേ പോലൊരു ഹിറ്റുണ്ടായത് ആശ്വാസമായി. ബിജുമേനോന് രക്ഷാധികാരി ബൈജു എന്ന നല്ല സിനിമയും ഉണ്ടായി. വാണിജ്യമായും സിനിമ വിജയിച്ചു. ടോവിനോ തോമസിന് ഗോദ പോലൊരു സൂപ്പര്‍ഹിറ്റും വര്‍ഷാവസാനം മായനദി പോലെ മനോഹരമായൊരു സിനിമയും ലഭിച്ചും. ചിത്രം ഹിറ്റിലേക്ക് നീങ്ങുന്നു. യുവതാരങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയതും ടോവിനോയാണ്. 

മമ്മൂട്ടിയുടെ പുത്തന്‍പണം, പുള്ളിക്കാരന്‍ സ്റ്റാറാ എന്നിവ തിയേറ്ററില്‍ പരാജയമായിരുന്നു. വര്‍ഷാവസാനം ഇറങ്ങിയ മാസ്റ്റര്‍ പീസ് തുടക്കം മികച്ച കളക്ഷന്‍ നേടിയെങ്കിലും പിന്നീട് മോശമായി. പത്ത് കോടി മുതല്‍ മുടക്കുള്ള ചിത്രം 30 കോടിയെങ്കിലും നേടിയാലേ ലാഭമാകൂ. മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകവും 1971 ബിയോണ്ട് ബോര്‍ഡേഴ്‌സും ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളാണ്. ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം പരാജയമായപ്പോള്‍ രാമലീല കോടികള്‍ വാരി. കേറോഫ് സയിരാബാനു എന്ന മികച്ച സിനിമയും ഉദാഹരണം സുജാത എന്ന സൂപ്പര്‍ഹിറ്റും മഞ്ജുവാര്യര്‍ക്ക് സ്റ്റാര്‍ഡം നിലനിര്‍ത്താന്‍ സഹായകമായി. ടേക്ക് ഓഫ്, രാമന്റെ ഏദന്‍തോട്ടം എന്നീ ഹിറ്റുകളിലൂടെ കുഞ്ചാക്കോബോബനും തന്റെ സാധിന്യം നിലനിര്‍ത്തി.

ക്രിസ്മസിന് ഇറങ്ങി സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുന്ന ആടു ടു ജയസൂര്യയ്ക്ക് വലിയ ആശ്വാസമാണ്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ഹിറ്റായിരുന്നു. ആടിലെ ഷാജിപാപ്പന്‍ കള്‍ട്ട് കഥാപാത്രമായി മുന്നേറുകയാണ്. ഒരു പക്ഷെ, ഇക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റായി ഇത് മാറിയേക്കാം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഒറ്റ ചിത്രം കൊണ്ട് ഫഹദ് തന്റെ സാനിധ്യം നിലനിര്‍ത്തി. നിരൂപശ്രദ്ധയ്‌ക്കൊപ്പം വാണിജ്യവിജയവും കൈവരിക്കാനായി. റോള്‍മോഡല്‍സ് പോലൊരു പരാജയത്തിന് പിന്നാലെയായിരുന്നു ഈ വിജയം. ഉണ്ണിമുകുന്ദന് ഇക്കൊല്ലം ഒരു ഹിറ്റ് പോലും ഉണ്ടാക്കാനായില്ല. ക്ലിന്റ് പോലുള്ള വ്യത്യസ്തമായ സിനിമകളില്‍ അഭിനയിക്കാനുമായി.

മെക്‌സിക്കന്‍ അപാരത, ചങ്ക്‌സ്, പൈപ്പിന്‍ചുവട്ടിലെ പ്രണയം , ആദംജോണ്‍ എന്നീ കൊമേഴ്‌സ്യല്‍ ഹിറ്റുകളും സംഭവിച്ചു എന്നത് സിനിമാ വ്യവസായത്തിന് ആശ്വാസമാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ക്ലാസിനെയും മാസിനെയും ഒരുപോലെ ആകര്‍ഷിച്ച ദിലീഷ് പോത്തനാണ് ഇക്കൊല്ലത്തെ മികച്ച സംവിധായകന്‍. ടേക്ക് ഓഫിലൂടെ മഹേഷ് നാരായണനും രക്ഷാധികാരി ബൈജുവിലൂടെ രഞ്ജന്‍പ്രമോദും കേറോഫ് സൈരഭാനുവിലൂടെ ആന്റണി സോണി സെബാസ്റ്റിയനും ശ്രദ്ധേയമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (44 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (54 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends