സിനിമകളുടെ രജിസ്ട്രേഷന് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്, തിയേറ്റര്‍ കിട്ടില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് നിര്‍മാതാക്കളില്‍ നിന്ന് വന്‍തുക ഈടാക്കുന്നത്
ഡിജിറ്റല്‍ വിപ്ലവത്തിലൂടെ കൂടുതല്‍ പേര് സിനിമകള്‍ എടുക്കാന്‍ തുടങ്ങിയതോടെ അവരെ പിഴിയാന്‍ ഫിലിംചേമ്പര്‍ രംഗത്തെത്തി. സര്‍ക്കാരിന്റെ യാതൊരു അംഗീകാരവുമില്ലാത്ത ചേമ്പര്‍ രജിസ്ട്രേഷന് ഫീസ് അയ്യായിരത്തില്‍ നിന്ന് 25000 രൂപയാക്കി. ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സ്വകാര്യതിയേറ്ററുകള് ലഭിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് വര്‍ഷങ്ങളായി നിര്‍ബന്ധിത രജിസ്ട്രേഷന് നടപ്പാക്കുന്നത്. കഴിഞ്ഞമാസം 38 സിനിമകളാണ് രജിസ്റ്റര്‍ ചെയ്തത്. പുലിമുരുകന്, രാമലീല, ഒപ്പം, ദൃശ്യം തുടങ്ങിയ സിനിമകള്‍ കോടികള്‍ വാരിയതോടെയാണ് നിര്‍മാണത്തില്‍ വലിയ കുതിപ്പുണ്ടായത്. സ്ഥിരം രജിസ്ട്രേഷന് 65000 രൂപയാണ് നിരക്ക്. താല്ക്കാലിന് രജിസ്ട്രേഷന് 22000 രൂപയും. സര്‍ക്കാര്‍ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സിലും സിനിമ റിലീസ് ചെയ്യുന്നതിന് ഒരു രജിസ്ട്രേഷനും ആവശ്യമില്ല.
എയര്‍കണ്ടിഷന്‍ ഇല്ലാത്ത തിയേറ്ററുകള്‍ക്ക് പുതുവര്‍ഷം മുതല്‍ സിനിമകള്‍ നല്‍കേണ്ടെന്നാണ് ചേമ്പറും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും നിര്‍മാതാക്കളുടെ സംഘടനയും തീരുമാനിച്ചത്. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മികച്ച തിയേറ്റര്‍ സൗകര്യങ്ങള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. ടിക്കറ്റ് നിരക്ക് കൂടിയ തിയേറ്ററുകളില്‍ സിനിമ കളിക്കാനാണ് നിര്‍മാതാക്കള്‍ക്ക് താല്പര്യം. പാട്ടഭൂമിയിലുള്ള കാഞ്ഞിരപ്പള്ളി ജ്യോതി തിയേറ്ററിന് മാത്രം ഇളവ് നല്‍കും. തിയേറ്റര്‍ എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ 30 ലക്ഷത്തോളം രൂപ ചെലവാകും. പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള തിയേറ്ററുകളില്‍ ഒരേ സിനിമ റിലീസ് ചെയ്യേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ ഇത് ബാധകമല്ല.
https://www.facebook.com/Malayalivartha