ബി.ബി.സിയില്‍ അഞ്ജലി അവതരിപ്പിച്ച പ്രോഗ്രാമും അഞ്ജലിയെ കുറിച്ചുള്ള ഡോക്യുമെന്ററിയും കണ്ടിട്ടാണ് മമ്മൂട്ടി നായികയാക്കാന്‍ നിര്‍ദ്ദേശിച്ചത്
താന്‍ സിനിമയില്‍ എത്താന്‍ കാരണം മമ്മൂട്ടിയാണെന്ന് അഞ്ജലി അമീര്‍. തനിക്ക് മമ്മൂട്ടിയെ നേരിട്ട് പരിചയമില്ലെന്നും താരം പറഞ്ഞു. ബി.ബി.സിയില്‍ അഞ്ജലി അവതരിപ്പിച്ച പ്രോഗ്രാം മമ്മൂട്ടി കണ്ടിരുന്നു. പിന്നീട് അഞ്ജലിയെ കുറിച്ചുള്ള ഡോക്യുമെന്ററിയും. അതിലെ അഞ്ജലിയുടെ മാനറിസങ്ങള്‍ കണ്ടാണ് പേരന്പ് എന്ന തമിഴ് ചിത്രത്തില്‍ നായികയാക്കിയത്. സിനിമയില്‍ എത്തുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ലാത്ത തനിക്ക് അത് പ്രയോജനമായെന്നും അഞ്ജലി പറഞ്ഞു. സിനിമയിലെ ആദ്യ ട്രാന്സ്ജെണ്ടര് നായികയാണ് അഞ്ജലി. കോഴിക്കോട് സ്വദേശിയാണ് അഞ്ജലി അമീര്‍.
സുവര്‍ണപുരുഷന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആരാധികയായി അഭിനയിക്കുകയാണ്. ജീവിതത്തില്‍ മോഹന്‍ലാല്‍ ഫാനായ തനിക്ക് സിനിമയില്‍ അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമാണെന്ന് താരം പറയുന്നു. ലാല്‍സലാം എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് മോഹന്‍ലാലിനെ പരിചയപ്പെടുന്നത്. എന്റെ അഭിനയം നന്നായെന്ന് അദ്ദേഹം പറഞ്ഞു. അഞ്ജലി അഭിനയിച്ച നിരവധി പരസ്യചിത്രങ്ങള്‍ മോഹന്‍ലാല്‍ കണ്ടിരുന്നു. പേരന്‍പിന്റെ ചിത്രീകരണം ചെന്നൈയിലായിരുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. അതിനെയെല്ലാം തകിടം മറിക്കുന്ന സമീപനമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്.
സെറ്റിലെത്തിയപ്പോള്‍ മുന്‍പ് പരിയചമുള്ള ആളെ പോലെ മമ്മൂട്ടി സംസാരിച്ചു. അതോടെ അഞ്ജലിയുടെ ടെന്‍ഷന്‍ പമ്പകടന്നു. അഭിനയത്തിനിടെ നിരവധി നിര്‍ദ്ദേശങ്ങള്‍ മമ്മൂട്ടി നല്കി. മമ്മൂട്ടി പുറമേ സീരിയസ് ആണെന്ന് തോന്നുമെങ്കിലും സ്നേഹമുള്ളയാളാണ്. മോഹന്‍ലാല്‍ ഫഌക്സിബിളാണ്. നല്ല സ്നേഹത്തോടെ പെരുമാറും. അഭിനയ മുഹൂര്‍ത്തങ്ങളുള്ള നല്ല കഥാപാത്രങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. താന്‍ സിനിമയിലെത്തിയതോടെ ട്രാന്സ്ജെണ്ടര് കമ്മ്യൂണിറ്റിയിലുള്ള പലര്‍ക്കും വലിയ സന്തോഷമാണുണ്ടായത്. പലരും മോഡലിംഗ് ചെയ്യുന്നുണ്ടെങ്കിലും സിനിമയിലേക്ക് കടന്ന് വരാനാകുമെന്ന് അവര്‍ക്ക് പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ താന്‍ നായികയായത് അവര്‍ക്ക് വലിയ പ്രചോദനമായെന്ന് അഞ്ജലി വ്യക്തമാക്കി.
https://www.facebook.com/Malayalivartha