സിനിമയില്‍ എത്തുംമുമ്പ് സണ്ണി ലിയോണ്‍ എവിടെയായിരുന്നു?

ബോളിവുഡില്‍ തന്റെതായ സ്ഥാനം നേടികഴിഞ്ഞതാരമാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണിന്റെ യഥാര്‍ത്ഥ പേര് കരണ്‍ജിത് കൌര്‍ വോറാ എന്നാണ്. 2001 ല്‍ ആദ്യമായി ഒരു അഡള്‍ട്ട് മാസികയില്‍ പോസ് ചെയ്തതോടു കൂടിയാണ് കരണ്‍ജിത് കൌര്‍ വോറ സണ്ണി ലിയോണായി മാറിയത്. കരിയറിലെ സൌകര്യാര്‍ത്ഥമാണ് പേര് മാറിയത്.
ഇന്ന് നാം കാണുന്ന തരത്തിലേക്ക് വളരുന്നതിന് മുമ്ബ് സണ്ണി ലിയോണ്‍ ഒരു ബേക്കറി ജീവനക്കാരിയായിരുന്നു. ജെര്‍മന്‍ ബേക്കറിയില്‍ പണിയെടുത്തിരുന്ന കരണ്‍ജിത് കൌര്‍ വോറായെന്ന ആ പെണ്‍കുട്ടി പിന്നീട് മറ്റു പല സ്ഥാപനങ്ങളിലും തൊഴിലെടുത്തിട്ടുണ്ട്. സാധാരണക്കാരിയായ ആ പെണ്‍കുട്ടി ദുരിത പര്‍വ്വം താണ്ടിയാണ് ഇന്നത്തെ നിലയിലെത്തിയത്.
പെന്റ് ഹൌസ് കവര്‍ ഫോട്ടോ ഓഫ് ദ ഇയര്‍ മത്സരത്തില്‍ സണ്ണി വിജയിച്ചു. ഒരുലക്ഷം ഡോളറായിരുന്നു പുരസ്‌കാരത്തുക. ഇതോടെ, പോണ്‍ ലോകത്താണ് തന്റെ ഭാവിയെന്ന് തിരിച്ചറിഞ്ഞ സണ്ണിലിയോണ്‍, ഒരു പോണ്‍ സ്റ്റാറാകണമെന്ന ആഗ്രഹം വീട്ടുകാരോട് പങ്കുവെച്ചു. 41 പോണ്‍ സിനിമകളില്‍ അഭിനയിച്ച സണ്ണി ലിയോണ്‍ 42 പോണ്‍ സിനികള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.
പോണ്‍ സിനിമകളില്‍ തന്റെ സഹതാരവും സഹ നിര്‍മാതാവും ഒക്കെയായിരുന്ന ഡാനിയേല്‍ വെബറെ വിവാഹം കഴിച്ചതായി 2011 ല്‍ സണ്ണിലിയോണ്‍ അറിയിച്ചു. 2009 ലാണ് ഇരുവരും വിവാഹിതരായത്. ആദ്യമായി മൊബൈല്‍ ആപ്പ് പുറത്തിറക്കിയ ഇന്ത്യന്‍ സെലിബ്രിറ്റി കൂടിയാണ് സണ്ണി ലിയോണ്‍. 2016 ലാണ് സണ്ണി ലിയോണ്‍ തന്റെ മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha