നിത്യാ മേനോന്‍ നടി മാത്രമല്ല മികച്ചൊരു ഗായികയുമാണ്

വളരെ കുറഞ്ഞകാലംകൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നിത്യാ മേനോന്‍. നിത്യാ മേനോന്‍ നടി മാത്രമല്ല മികച്ചൊരു ഗായിക കൂടിയാണ്. തന്റെ പുതിയ ചിത്രമായ പ്രാണയിലും നിത്യ പാട്ടു പാടുകയാണ്. പ്രശസ്ത ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സ് ഈണമിട്ട ഗാനമാണ് നിത്യ ആലപിക്കുന്നത്. എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരത്തിലൂടെ ഹിറ്റായ ഗായിക ശില്‍പ്പാ രാജും ഈ ചിത്രത്തില്‍ പാടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ അതിമനോഹരമായ ഒരു ഹില്‍സ്‌റ്റേഷനില്‍ നടക്കുന്ന ത്രില്ലര്‍ സിനിമ സംവിധാനം ചെയ്യുന്നത് വി.കെ. പ്രകാശാണ്.
നാല് ഭാഷകളില്‍ പുറത്തിറങ്ങുന്ന പ്രാണയുടെ ഹിന്ദി, മലയാളം ട്രെയിലറുകള്‍ പുറത്തുവന്നു. പ്രാണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഹിറ്റായിക്കഴിഞ്ഞു. ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പി.സി. ശ്രീറാം.
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സിങ്ക് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദലേഖനം നടത്തുന്നു.
പ്രാണ ഒരേസമയം ഇന്ത്യയിലും വിദേശത്തുമായി ഓഗസ്റ്റില്‍ റിലീസ് ചെയ്യും. അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ എസ്. രാജ് പ്രൊഡക്ഷന്‍സിന്റെയും റിയല്‍ സ്റ്റുഡിയോയുടേയും ബാനറില്‍ സുരേഷ് രാജ്, പ്രവീണ്‍ കുമാര്‍, അനിത രാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം രാജേഷ് ജയരാമന്റേതാണ്. എഡിറ്റര്‍: സുനില്‍ എസ്. പിള്ള.
https://www.facebook.com/Malayalivartha