തൊട്ടാവാടികള്‍ക്കും ദുര്‍ബലര്‍ക്കും പറഞ്ഞിട്ടുള്ളതല്ല സിനിമ; ലൈംഗിക ചൂഷണങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് അമല പോള്‍

തൊട്ടാവാടികള്‍ക്കും ദുര്‍ബലര്‍ക്കും പറഞ്ഞിട്ടുള്ളതല്ല സിനിമയെന്ന് അമല പോള്‍. സിനിമാ രംഗത്തെ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് വെളുപ്പെടുത്തി അമല പോള്‍. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.
സിനിമയിലല്ല ഏതു മേഖലയിലാണെങ്കിലും പെണ്‍കുട്ടികള്‍ ദുര്‍ബലരായി പോയാല്‍ പലതരം ചൂഷണങ്ങളെയും നേരിടേണ്ടി വരും. പ്രതികരണ ശേഷി നടിമാരിലുണ്ടായാല്‍ ചൂഷണം ചെയ്യപ്പെടില്ല. എന്നാല്‍ സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കൃത്യ സമയത്ത് പ്രതികരിക്കാനുള്ള മനോബലം ഇല്ലാത്തത് കൊണ്ടാണെന്നും താരം പറയുന്നു.
തന്റെ കാര്യത്തില്‍ സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കി. ശക്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളും ഏതൊരു പെണ്‍കുട്ടിക്കും അത്യാവശ്യമാണ്. പിന്നെ ഗോസിപ്പുകളുടെ കാര്യം, അവയെ ഈ ഫീല്‍ഡില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നമ്മുക്ക് കഴിയില്ല. അവയെല്ലാം നമ്മുടെ ജോലിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. എന്തും കൂളായെടുത്ത് അതിനോടൊക്കെ പൊരുതി നില്‍ക്കണമെന്നും അമല പറയുന്നു.
https://www.facebook.com/Malayalivartha


























