ഗ്ലാമറസ് വേഷത്തില്‍ സ്‌റ്റേജില്‍ അടിച്ചുപൊളിച്ച് ഐശ്വര്യ റായ്

ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് നായികയാകുന്ന സിനിമയുടെ ആദ്യ ഗാനത്തിന് വന്‍ വരവേല്പാണ് ആരാധകര്‍ നല്‍കിയത്. ഐശ്വര്യ റായിയുടെ പുതിയ ചിത്രമായ ഫനെ ഖാന്റെ ആദ്യഗാനമായ മൊഹബതില്‍ ഐശ്വര്യ മിന്നും പ്രകടനമാണ് കാഴ്ച വയ്ച്ചത്. സുനന്ദി ചൗഹാന്‍ ആലപിച്ചിരിക്കുന്ന ഗാനവുമായിട്ടാണ് അതുല്‍ മഞ്ജരേക്കറിന്റെ ഫന്നേ ഖാനില്‍ ഐശ്വര്യ എത്തിയിരിക്കുന്നത്. സൂപ്പര്‍ സെന്‍ഷേനായ ബേബി സിങ് എന്ന അതിസുന്ദരിയായ ഗായികയായാട്ടാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്.
വിവിധ സ്‌റ്റേജുകളില്‍ ആര്‍പ്പുവിളിക്കുന്ന ആരാധകര്‍ക്കു മുന്നില്‍ പാടിതകര്‍ക്കുന്ന ബേബി സിങായിട്ടാണ് ഐശ്യര്യ പാട്ടിലുടനീളം പ്രത്യക്ഷപ്പെടുന്നത്. ലോകപ്രശസ്ത നൃത്തസംവിധായകനായ ഫ്രാങ്ക് ഗാട്‌സണ്‍ ജൂനിയറാണ് ചിത്രത്തിലെ രണ്ടു പാട്ടുകള്‍ക്കു കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.
ജെന്നിഫര്‍ ലോപ്പസ്, ബിയോണ്‍സ്, റിഹാന എന്നിവരുടെ മ്യൂസിക് വീഡിയോകളില്‍ കൊറിയോഗ്രഫി ചെയ്ത ഡാന്‍സറാണ് ഫ്രാങ്ക്. ഫന്നേ ഖാനില്‍ നായകനായി എത്തുന്നത് അനില്‍ കപൂറാണ്.

ഐശ്വര്യ റായിയും അനില്‍ കപൂറും 17 വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഫന്നേ ഖാന്‍. ദേശീയ അവാര്‍ഡ് ജേതാവ് രാജ്കുമാര്‍ റാവും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നൂണ്ട്.

https://www.facebook.com/Malayalivartha


























