ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുബ്ര സെയ്ത്

അനുരാഗ് കശ്യപിന്റെ സേക്രഡ് ഗെയിം സീരീസിന്റെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി കുബ്ര സെയ്ത്. ഓഡീഷന് വരുമ്പോള്‍ നഗ്‌നരംഗത്തില്‍ അഭിനയിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. എത്ര മനോഹരമായാണ് അത്തരം രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് പിന്നീട് മനസ്സിലാവുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സെറ്റില്‍ താന്‍ കംഫര്‍ട്ടായിരുന്നുവെന്നും ഈ രംഗത്തില്‍ അഭിനയിച്ചപ്പോള്‍ അസ്വഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നും താരം പറയുന്നു.
ചിത്രീകരണത്തെ കുറിച്ച് താരം പറയുന്നത്...
സേക്രഡ് ഗെയിംസ് എന്ന ഗെയിം സീരിസ് ജൂലൈ 6 മുതലാണ് പ്രക്ഷേപണം ചെയ്ത് തുടങ്ങിയത്. സീരീസില്‍ ചുക്കോ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വിക്രംചന്ദ്രയുടെ നോവലായ സേക്രഡ് ഗെയിംസ് 2006ലായിരുന്നുപുറത്തിറങ്ങിയത്. ഇതേ പേര് തന്നെയായിരുന്നു സീരിസിനും നല്‍കിയത്. നെറ്റ്ഫ്ഌക്‌സിന് വേണ്ടിയാണ് ഈ സീരീസൊരുക്കിയത്. പരമ്ബര സംപ്രേഷണം ചെയ്യുന്നതിന് മുന്നോടിയായി പ്രതീക്ഷകള്‍ പങ്കുവെച്ച് താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
നവാസുദ്ദീന്‍ സിദ്ദിഖി, രാധിക ആപ്‌തെ, സെയ്ഫ് അലി ഖാന്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തിനിടയിലും ക്രൂബയുടെ കഥാപാത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ചുക്കോ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പ്രതികരണമാണ് ആരാധകര്‍ നല്‍കുന്നത്. അത്ര അനായാസേനയല്ല താന്‍ ഈ സീരീസില്‍ അഭിനയിച്ചതെന്ന് താരം പറയുന്നു. ചിത്രീകരണത്തിനിടയിലെ രസകരമായ അനുഭവത്തെക്കുറിച്ചാണ് താരം വ്യക്തമാക്കിയത്.
ഈ സീരീസിന്റെ ഓഡീഷനിടയില്‍ തന്നെ നഗ്‌നരംഗത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞിരുന്നു. നഗ്‌നരംഗത്തിന്റെ ചിത്രീകരണം ഏഴ് തവണയാണ് ചിത്രീകരിച്ചത്. ഈ രംഗം പലതവണ ചെയ്യിക്കുന്നതില്‍ തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നോട് ക്ഷമിക്കൂയെന്ന് പറഞ്ഞാണ് ഈ രംഗം വീണ്ടും ചിത്രീകരിച്ചത്. താരത്തിന്റെ തുറന്നുപറച്ചിലില്‍ സിനിമാലോകം ഒന്നടങ്കം അമ്ബരന്നിരുന്നു. പിന്നീടാണ് കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞത്.
നഗ്‌നരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ തനിക്ക് അസ്വസ്ഥതകളൊന്നും തോന്നിയിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.പ്രഗത്ഭ സംവിധായകനും സംഘത്തിനുമൊപ്പം ജോലി ചെയ്യുമ്‌ബോള്‍ ഇത്തരം കാര്യങ്ങളൊന്നും പ്രയാസകരമായി തോന്നില്ലെന്നും താരം പറയുന്നു. തൊണ്ണൂറുകളില്‍ മുംബൈയിലെ അധോലോക സംഘങ്ങളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ പരമ്ബരയുടെ പ്രമേയം.
https://www.facebook.com/Malayalivartha