താരസുന്ദരിയ്ക്ക് നേരെ അസഭ്യ വര്‍ഷവുമായി പഴയ കാമുകന്‍

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കാനഡയില്‍ എത്തിയ കത്രീനയോട് വളരെ മോശമായിട്ടാണ് സല്‍മാന്‍ ആരാധകര്‍ പെരുമാറിയത്. വാന്‍കൂവറിലെ ലൈവ് പ്രകടനത്തിനു ശേഷം തിരിച്ചു പോകനായി കാറില്‍ കയറുന്ന കത്രീനയെ ഒരു സത്രീ പരിഹസിക്കുന്നുണ്ട്. താരത്തിനെ പരിസിക്കുന്ന വീഡിയോ ഇപ്പോള്‍ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലാണ്.
ഞങ്ങള്‍ക്ക് നിങ്ങളോടൊപ്പം ചിത്രങ്ങള്‍ എടുക്കേണ്ട. എന്ന് പറഞ്ഞ് ഒരു സ്ത്രീ പരിഹസിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും. കൂടാതെ കത്രീനയെ ജനങ്ങള്‍ കൂകി വിളിക്കുന്നുമുണ്ട്. എന്നാല്‍ ജനങ്ങളുടെ പെരുമാറ്റത്തില്‍ അസ്വസ്ഥത നടി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ കാണിക്കുന്നത് മോശമാണ്. ഞാന്‍ ഇപ്പോള്‍ തന്നെ ക്ഷീണിതയാണെന്നു താരം പറയുന്നുണ്ട്.
എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ ആ സ്ത്രീ തയ്യാറാകുന്നില്ല, നിങ്ങള്‍ ആദ്യം മര്യാദയോടെ പെരുമാറാന്‍ പഠിക്കു എന്നായിരുന്നു സ്ത്രീയുടെ മറുപടി. ഇതിനെ തുടര്‍ന്ന് താരവും സ്ത്രീയും തമ്മില്‍ ചെറിയ രീതിയില്‍ വാക് വാദം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് കത്രീനയുടെ ബോഡിഗാഡ് പ്രശ്‌നത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.

വഴക്കിനും ബഹളത്തിനും ഇടയില്‍ സെല്‍ഫി എടുക്കാന്‍ വന്ന ആരാധകരോടൊപ്പം ചിരിച്ച് താരം സെല്‍ഫി എടുക്കുകയും ചെയ്തു. തിരികെ വാഹനത്തിടുത്തേയ്ക്ക് നടന്ന കത്രീനയെ യുവതി തിരഞ്ഞ് പിടിച്ച് വീണ്ടും അധിഷേപിക്കുന്നുമുണ്ട്.

വീഡിയോയുടെ അവസാനമായണ് ട്വിസ്റ്റ് . ഞങ്ങള്‍ ഇവിടെ വന്നത് സല്‍മാനെ കാണാന്‍ മാത്രമാണെന്ന് ആ സ്ത്രീ വിളിച്ചു പുറയുന്നുണ്ട്. ഇപ്പോഴാണ് താരത്തിനെ നേരയുണ്ടായ വഴക്ക് എന്തിന്റെ പേരിലാണെന്ന് മനസിലായത്.
https://www.facebook.com/Malayalivartha


























