എന്റെ ജാതകദോഷം കൊണ്ടാണ് സംവിധായകന്‍ ലോഹിതദാസ് മരിച്ചതെന്ന് ചിലർ പറഞ്ഞ് പരത്തി; വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദന്‍

തന്റെ സിനിമ ജീവിതത്തിലെ നഷ്ടത്തിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് യുവ നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണിയ്ക്ക് സിനിമയില്‍ ആദ്യമായി അവസരം നല്‍കാന്‍ തയ്യാറായത് സംവിധായകന്‍ ലോഹിതദാസായിരുന്നു. അദ്ദേഹത്തിന്റെ നിവേദ്യം എന്ന ചിത്രത്തില്‍ ആദ്യം നായകനായി പരിഗണിച്ചത് തന്നെയായിരുന്നു.
സിനിമയോടുള്ള തന്റെ മനോഭാവം ലോഹിസാറിന് വല്ലാതെ ഇഷ്ടമായിരുന്നു. എന്നാല്‍ ആത്മവിശ്വാസമില്ലാത്തതു കൊണ്ട് അന്ന് ലോഹിസാറിന്റെ ഓഫര്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറായിരുന്നില്ല. സിനിമയെ കുറിച്ച് ഒന്നുമറിയാതെ എടുത്ത് ചാടേണ്ട എന്നായിരുന്നു അന്നത്തെ തീരുമാനം.
എന്നാല്‍ അതിനു ശേഷം നമ്മളെ വിട്ട് പോകുകയായിരുന്നു. ഇനി എന്ത് എന്നൊരു ചോദ്യം തന്റെ മനസിലുണ്ടായി. സിനിമയില്‍ നിന്ന് കുറെ ചീത്ത പേര് തനിയ്ക്ക് കിട്ടി. അതിന്റെ തുടക്കം തന്നെ സാറിന്റെ മരണത്തോടെയായിരുന്നു. ലോഹിസാര്‍ മരിച്ചത് തന്റെ ജാതകം ശരിയല്ലാത്തോണ്ടിരുന്നു എന്നുവരെ ചിലര്‍ പറഞ്ഞ് പരുത്തിയെന്ന് ഉണ്ണി പറഞ്ഞു.
https://www.facebook.com/Malayalivartha