തമിഴ്‌നടന്‍ ലോറന്‍സിനെതിരെ ഗുരുതര ആരോപണവുമായി ശ്രീറെഡ്ഡി

ഒന്നിനു പിറകെ ഒന്നായി ലൈംഗീക ആരോപണങ്ങള്‍ ഉന്നയിച്ച് തെലുങ്കിലെ വിവാദ നടി ശ്രീ റെഡ്ഡി. ഏആര്‍ മുരുഗദോസിനും, നടന്‍ ശ്രീകാന്തിനും പിന്നാലെ ഏറ്റവും ഒടുവില്‍ തമിഴ് നടന്‍ ലോറന്‍സിനെതിരെയാണ് ശ്രീറെഡ്ഡി രംഗത്തെത്തിയിരിക്കുന്നത്. നടന്‍ ലോറന്‍സ് തന്നെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്നാണ് തമിഴ്‌ലീക്‌സ് എന്ന ഹാഷ്ടാഗില്‍ ശ്രീറെഡ്ഡി വെളിപ്പെടുത്തിയിരിക്കുന്നത്.
ശ്രീറെഡ്ഡിയുടെ ഫെയ്‌സ് ബുക്ക് പോയ്റ്റ് ഇങ്ങനെ:
ചില സുഹൃത്തുകള്‍ വഴിയാണ് താന്‍ ലോറന്‍സ് മാസ്റ്ററെ പരിചയപ്പെടുന്നത്. ഹൈദരാബാദിലെ മസബ്ടാങ്ക്, ഗോല്‍കോണ്ട ഹോട്ടലില്‍ വെച്ചായിരുന്നു ആദ്യം കണ്ടുമുട്ടുന്നത്. തന്നെ അദ്ദേഹം റൂമിലേക്ക് കൂട്ടികൊണ്ട് പോയി. മുറിയില്‍ പ്രവേശിച്ചതും താന്‍ കണ്ടത് സ്വാമി രഘുവേന്ദ്രയുടെ ഫോട്ടോയും, ഏതാനം രുദ്രാക്ഷങ്ങളുമായിരുന്നു. അതില്‍ തനിക്ക് സന്തോഷം തോന്നി.
പിന്നീട് ഞങ്ങള്‍ സംസാരിക്കാന്‍ ആരംഭിച്ചു. താന്‍ വളരെ ദരിദ്ര കുടുംബത്തില്‍ നിന്നും സിനിമയില്‍ എത്തിയ വ്യക്തിയാണെന്നും, ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് സിനിമയില്‍ അവസരം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം, ജീവിതചെലവ് അടക്കം അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിശ്വസിച്ച് തുടങ്ങി.
എന്നാല്‍ പതിയെ അദ്ദേഹം തന്റെ തനിനിറം പുറത്തെടുത്തു. ആദ്യം എന്നോട് വയറ് കാണിക്കാന്‍ നിര്‍ബന്ധിച്ചു. പിന്നീട് കണ്ണാടിക്ക് മുന്നില്‍ റെമാന്‍സ് അഭിനയിക്കാനും, കണ്ണാടിയെ റെമാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു. ശേഷം എന്നെ ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നു.
എല്ലാം കഴിഞ്ഞ് ശ്രീറെഡ്ഡിക്ക് തന്റെ സിനിമയില്‍ ഒരു റോള്‍ നല്‍കും എന്ന് ഉറപ്പു നല്‍കിയ ശേഷമാണ് പിരിഞ്ഞത്. എന്നാല്‍ ദുഖകരമായ കാര്യമെന്തെന്നാല്‍ അദ്ദേഹം തന്റെ വാക്ക് പാലിച്ചില്ല. ശ്രീ റെഡ്ഡി ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha