Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേദനയോടെ പ്രിയ താരം... ഗുരുതരമായ ക്ഷയരോഗം പിടിപ്പെട്ട് ആരാലും സഹായിക്കാനില്ലാതെ കഴിഞ്ഞപ്പോള്‍ ദൈവത്തെപ്പോലെയെത്തിയത്...

10 AUGUST 2018 10:01 PM IST
മലയാളി വാര്‍ത്ത

തൊണ്ണൂറുകളില്‍ സല്‍മാന്‍ ഖാന്റെ നായികയായി തിളങ്ങിയിരുന്ന പൂജ ദഡ്വാള്‍ പൊടുന്നനെയാണ് ദുരിതക്കയത്തിലേക്ക് നിലം പതിച്ചത്. ഗുരുതരമായ ക്ഷയരോഗം പിടിപ്പെട്ട് ആരാലും സഹായിക്കാനില്ലാതെ ആശുപത്രിയുടെ കുടുസു മുറിയില്‍ ദിനങ്ങള്‍ തള്ളിനീക്കിയ അവര്‍ നമ്മുടെ മനസിലെ കണ്ണീര്‍ ചിത്രമായി മാറുകയായിരുന്നു. സിനിമ നല്‍കിയിരുന്ന സാമ്ബത്തിക സുരക്ഷിതത്വം ഇല്ലാതെ, ആരാലും സഹായിക്കാനില്ലാതെ സഹായത്തിനായി കൈനീട്ടുകയായിരുന്നു അവര്‍. ഒരു കാലത്തെ തന്റെ ഹീറോയായിരുന്ന സല്‍മാന്‍ ഖാനിലേക്കാണ് അവര്‍ ഒരിറ്റു കരുണയ്ക്കായി യാചിച്ചത്.

എന്നാല്‍ ഉറ്റവരേയുടേയും ഉടയവരുടേയും സങ്കടങ്ങളെ നിഴല്‍ പോലെ കൂടെക്കൂട്ടുന്ന സല്‍മാന്‍ ഖാന്‍ പൂജയെ തന്റെ സുരക്ഷിതത്വത്തിലേക്ക് ചേര്‍ത്തു പിടിച്ചു. ക്ഷയരോഗമെന്ന അഗ്‌നിപരീക്ഷയെ അതിജീവിച്ച പൂജ ഇപ്പോഴിതാ സല്‍മാന്റെ നല്ല മനസിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

ദുരിത നാളുകളില്‍ തനിക്കു താങ്ങായി നിന്നത് സല്‍മാന്‍ ഖാനായിരുന്നെന്നു നടി നന്ദിയോടെ സ്മരിക്കുന്നു. ക്ഷയ രോഗികള്‍ക്കു സമൂഹത്തില്‍ അവഗണന നേരിടേണ്ടി വരാറുണ്ട്. തനിക്കും അത്തരം സാഹചര്യം ഉണ്ടായി. സല്‍മാനാണ് ഈ സന്ദര്‍ഭത്തില്‍ തനിക്കു പിന്തുണ നല്‍കിയതെന്നു മുംബൈ മിററിനു നല്‍കിയ അഭിമുഖത്തില്‍ പൂജ പറഞ്ഞു.

തനിക്കാവശ്യമായ വസ്ത്രങ്ങള്‍, സോപ്പ്, ഡയപ്പര്‍, ഭക്ഷണം, മരുന്ന് എല്ലാം നല്‍കിയത് സല്‍മാന്റെ മേല്‍നോട്ടത്തിലുള്ള ബീയിങ് ഹ്യൂമന്‍ ഫൗണ്ടേഷനായിരുന്നു. അഗ്‌നിപരീക്ഷ മറികടന്നതിന്റെ കടപ്പാട് പൂര്‍ണമായും സല്‍മാന് സമര്‍പ്പിക്കുന്നു. മള്‍ട്ടി വിറ്റാന്‍മിന്‍, പ്രോട്ടീന്‍ തുടങ്ങിയ ലഭ്യമാക്കാനും അദ്ദേഹം പ്രത്യേക താല്‍പര്യമെടുത്തു.

മാര്‍ച്ച് രണ്ടിനായിരുന്നു പൂജയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്ഷയരോഗം കാര്‍ന്നു തിന്ന അവരുടെ ശരീരത്തിന്റെ തൂക്കം അന്ന് വെറും 23 കിലോയായിരുന്നു. ഇന്ന് 43 കിലോ ആയി ഉയര്‍ന്നു. കുറച്ചു കാലം കൂടി മരുന്ന് തുടരേണ്ടി വരുമെന്നു നടിയെ ചികിത്സിച്ച ഡോ. ലളിത് ആനന്ദെ പറഞ്ഞു.

കൂട്ടുകാരും കുടുംബവും തന്നെ ഉപേക്ഷിച്ചു. തന്റെ ശ്വാസകോശം ഗുരുതരാവസ്ഥയിലാണെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കടുത്ത ചുമയും ശ്വാസംമുട്ടലും ആരോഗ്യം അനുദിനം വഷളാക്കി. എന്നെപ്പോലെ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് മരണമടയുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ടെന്നു അന്ന് താന്‍ മനസിലാക്കി. എന്നാല്‍ തോല്‍ക്കാന്‍ മനസ് അനുവദിച്ചില്ല. പൊരുതാന്‍ തീരുമാനിച്ചു. രോഗത്തെ ജയിക്കാന്‍ അനുവദിക്കരുതെന്നു തീരുമാനിച്ചു.

ആശുപത്രിയില്‍ അഡ്മിറ്റാകുമ്‌ബോള്‍ പൂജയുടെ സാമ്ബത്തിക സ്ഥിതി മോശമായിരുന്നു. തുടര്‍ന്നാണ് സല്‍മാന്‍ ഖാന്റെ കീഴിലുള്ള ഫൗണ്ടേഷനെക്കുറിച്ച് അറിയുന്നതും അദ്ദേഹത്തെ ബന്ധപ്പെടുന്നതും. എന്നാല്‍ പ്രതികരണമൊന്നുണ്ടായില്ല. എന്നാല്‍ പിന്നീട് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ തന്നെ ബന്ധപ്പെടുകയും ആവശ്യമായ സഹായം നല്‍കുകയും ചെയതെന്നും പൂജ നന്ദിയോടെ പറയുന്നു.

തന്നേക്കൊണ്ട് സാധ്യമായ വിധത്തില്‍ സഹായിച്ചെന്നു സല്‍മാന്‍ പ്രതികരിച്ചു. പൂജ ഗുരുതരാവസ്ഥയിലാണെന്ന് ആദ്യം അറിഞ്ഞില്ല. ഇപ്പോള്‍ അവര്‍ സുഖം പ്രാപിച്ചെന്നു കരുതുന്നെന്നും സല്‍മാന്‍ പ്രതികരിച്ചു.

1995 ല്‍ വീര്‍ഗതി എന്ന ചിത്രത്തിലാണ് സല്‍മാനോടൊപ്പം പൂജ സഹനടിയായി അഭിനയിച്ചത്. ഹിന്ദുസ്ഥാന്‍, ഡബ്ദാബ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (4 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (9 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (20 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (32 minutes ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (49 minutes ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (2 hours ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (2 hours ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (3 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (3 hours ago)

Malayali Vartha Recommends